newsroom@amcainnews.com

കാൽഗറിയിൽ മോഷണം വർധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

രാജ്യത്തെ വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാവലിംഗ് ക്രൈം ഗ്രൂപ്പ്സ് കാൽഗറിയിൽ എത്തിയതായി റിപ്പോർട്ട്. ഈ സംഘം വടക്കുപടിഞ്ഞാറൻ, തെക്കൻ കാൽഗറി മേഖലകളിലെ ആഡംബര വീടുകളാണ് ഇവർ ലക്ഷ്യമിടുന്നത്. ഈ വർഷം കാൽഗറിയിൽ റിപ്പോർട്ട് ചെയ്ത നാൽപ്പതിലധികം ആസൂത്രിത മോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമാണെന്നാണ് റിപ്പോർട്ട്.

വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയിൽ വീടുകളുടെ പിൻവാതിലുകളോ ജനലുകളോ പരിശോധിച്ച് സുരക്ഷാ പാളിച്ചകൾ മുതലെടുത്താണ് മോഷണം നടത്തുന്നത്. ഈ സാഹചര്യത്തിൽ വാതിലുകളും ജനലുകളും കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. കുറ്റകൃത്യങ്ങൾ തടയുന്നതിനും ബോധവത്കരണത്തിനുമായി നഗരത്തിലെ പ്രമുഖ റെസിഡൻഷ്യൽ തെരുവുകളിൽ പൊലീസ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിജിറ്റൽ, സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണ ശ്രമങ്ങൾ ആരംഭിച്ചതായി കാൽഗറി പോലീസ് പറയുന്നു.

You might also like
Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Top Picks for You
Top Picks for You