newsroom@amcainnews.com

ലോകത്തെ ഏറ്റവും ചെലവേറിയ ഭവനവിപണിയായി കാനഡ: റിപ്പോർട്ട്

ലോകത്തെ ഏറ്റവും ചെലവേറിയതും സാധാരണക്കാർക്ക് താങ്ങാനാകാത്തതുമായ ഭവന വിപണികളിലൊന്നായി കാനഡ മാറിയതായി പഠന റിപ്പോർട്ട്. എട്ട് പ്രമുഖ രാജ്യങ്ങളിലെ 96 പ്രധാന നഗരങ്ങളിലെ ഭവന വിപണികളെക്കുറിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡെമോഗ്രാഫിയ ഇൻ്റർനാഷണൽ ഹൗസിങ് അഫോർഡബിലിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്. കനേഡിയൻ ജനതയുടെ വരുമാനവും വീടുകളുടെ വിലയും തമ്മിലുള്ള അന്തരമാണ് ഇതിന് പ്രധാന കാരണം.

കാനഡയിലെ ആറ് പ്രധാന നഗരങ്ങളിൽ നാലും സാധാരണക്കാർക്ക് വീട് വാങ്ങാൻ ഒട്ടും അനുയോജ്യമല്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കാനഡയിലെ എഡ്മൻ്റൻ നഗരം ആഗോളതലത്തിൽ തന്നെ വീട് വാങ്ങാൻ ഏറ്റവും എളുപ്പമുള്ള മൂന്നാമത്തെ മികച്ച വിപണിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം വാൻകൂവർ 92-ആം സ്ഥാനത്തും ടൊറൻ്റോ 81-ആം സ്ഥാനത്തുമാണ്. ടൊറൻ്റോ നഗരത്തിൽ വീടുകളുടെ വില കുത്തനെ ഉയർന്നതോടെ ജനങ്ങൾ കിച്ചനർ, ബ്രാൻഡ്‌ഫോർഡ്, ലണ്ടൻ ഒൻ്റാരിയോ, ഗ്വൽഫ് തുടങ്ങിയ ചെറു നഗരങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. ഇതോടെ ഈ നഗരങ്ങളിലെ വീടുകളുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.

You might also like
Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Top Picks for You
Top Picks for You