newsroom@amcainnews.com

ആനുകൂല്യ തുക വർധിപ്പിച്ച് CRA: പുതിയ നിരക്കുകൾ ജൂലൈ മുതൽ

ഉയർന്ന ജീവിതച്ചിലവിൽ പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാർക്ക് ആശ്വാസമായി വിവിധ സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു. ജൂലൈ മുതൽ വർധനവ് നടപ്പിൽ വരുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. കുട്ടികളുടെ പരിചരണത്തിനായുള്ള ചൈൽഡ് ബെനഫിറ്റ് (CCB) തുകയിൽ രണ്ടു ശതമാനം വർധനവ് ഉണ്ടാകും. ഇതോടെ ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വർഷത്തിൽ പരമാവധി 8,157 ഡോളറും, അതിനു മുകളിലുള്ളവർക്ക് 6,883 ഡോളറും ലഭിക്കും. കൂടാതെ GST/HST ക്രെഡിറ്റിന് പകരം വരുന്ന കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്, ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് തുടങ്ങി മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ തുകകൾ വരെ ജൂലൈ മുതൽ വർധിക്കും.

ഈ തുകകൾ കൃത്യമായി ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കാൻ യോഗ്യരായ കനേഡിയൻ പൗരന്മാർ 2025-ലെ നികുതി റിട്ടേൺ (Tax Return) കൃത്യമായി ഫയൽ ചെയ്തിരിക്കണം. ദമ്പതികൾ രണ്ടുപേരും റിട്ടേൺ സമർപ്പിക്കണം. പുതുതായി കാനഡയിൽ എത്തിയവർ ആവശ്യമായ CRA ഫോമുകളും നൽകണം. ജൂലൈ മൂന്ന് മുതൽ ഓരോ പദ്ധതിയുടെയും തുകകൾ ഘട്ടങ്ങളായി വിതരണം ചെയ്തു തുടങ്ങും. ഏതെങ്കിലും കാരണത്താൽ നികുതി വിവരങ്ങൾ സമർപ്പിക്കാൻ വൈകിയവർക്കും പിന്നീട് അത് ഫയൽ ചെയ്യുന്ന മുറയ്ക്ക് മുൻപത്തെ മാസങ്ങളിലെ തുക ഉൾപ്പെടെ ഒരുമിച്ച് (Retroactive payment) ലഭിക്കുമെന്നും കാനഡ റവന്യൂ ഏജൻസി വ്യക്തമാക്കി.

You might also like
States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You