newsroom@amcainnews.com

ഒൻ്റാരിയോ കിച്ചനറിൽ വാഹനാപകടം: അഞ്ച് കുട്ടികൾ മരിച്ചു, ആറു പേർ ഗുരുതരാവസ്ഥയിൽ

ഒൻ്റാരിയോ കിച്ചനറിലെ മാപ്പിൾട്ടൺ ടൗൺഷിപ്പിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7:30-ഓടെ ഫോർത്ത് ലൈൻ, വെല്ലിംഗ്ടൺ റോഡ് 12-ൽ ഒരു വാനും സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളും കൂട്ടിയിടിച്ചാണ് അപകടം. 4, 6, 8, 10, 12 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കുടുംബം എൽമിറ സ്വദേശികളാണ്. വാനിലുണ്ടായിരുന്ന നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും പുറമെ എസ്‌യുവി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് പേരിൽ ഒരു ശിശുവും ഉൾപ്പെടുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

അന്വേഷണം പുരോഗമിക്കുന്നു. അപകടത്തെ തുടർന്ന്, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി അടുത്ത ആഴ്ച പ്രത്യേക കാമ്പയിൻ ആരംഭിക്കുമെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിന്‍റെ പെർത്ത് കൗണ്ടി ഡിറ്റാച്ച്മെൻ്റ് അറിയിച്ചു.

You might also like
Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You