newsroom@amcainnews.com

ആൽബർട്ട വേർപിരിയൽ: സാമ്പത്തിക പ്രത്യാഘാതം പഠിക്കാൻ കാൽഗറി സർവകലാശാല

ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് പഠനം ആരംഭിക്കാനൊരുങ്ങി കാൽഗറി സർവ്വകലാശാല. ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണ് പഠന ലക്ഷ്യം. വേർപിരിയലുമായി ബന്ധപ്പെട്ട ജനഹിത പരിശോധന ഒക്ടോബർ 19-ന് നടക്കും. വേർപിരിയലിൻ്റെ ചെലവുകൾ, സാമ്പത്തിക പ്രത്യാഘാതങ്ങൾ, നേട്ടങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുക എന്നതാണ് പഠനത്തിൻ്റെ ലക്ഷ്യമെന്ന് സർവകലാശാല ഡയറക്ടർ മാർത്ത ഹാൾ ഫിൻഡ്ലേ വ്യക്തമാക്കി. ജനഹിത പരിശോധന വിദഗ്ധ ഉപദേശക സമിതി അധ്യക്ഷൻ ഡോ. ജാക്ക് മിൻ്റ്സ് സർവകലാശാല ടീമിന് വേണ്ട നിർദേശങ്ങൾ നൽകും. അന്തിമ റിപ്പോർട്ട് വേനൽക്കാലാവസാനത്തോടെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, വേർപിരിയൽ ഉണ്ടായാൽ ഏകദേശം 400 ബില്യൺ ഡോളർ ട്രാൻസിഷൻ ചെലവും വാർഷികമായി 25 മുതൽ 50 ബില്യൺ ഡോളർ വരെ അധിക ചെലവും ഉണ്ടാകുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേർപിരിയലിലൂടെ ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥ നാല് ശതമാനം വരെ ചുരുങ്ങുകയും തൊഴിൽ നഷ്ടങ്ങളും ജനസംഖ്യാ കുറവും സംഭവിക്കാമെന്നും സാമ്പത്തിക വിദഗ്ധൻ ഡോ. ട്രെവർ ടോംബ് പറയുന്നു.

You might also like

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Top Picks for You
Top Picks for You