newsroom@amcainnews.com

പുതിയ ദേശീയ ഭക്ഷ്യസുരക്ഷാ നയം അവതരിപ്പിച്ച് ലിബറൽ സർക്കാർ

വർദ്ധിച്ചുവരുന്ന ഭക്ഷ്യവില നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി കനേഡിയൻ സർക്കാർ പുതിയ ദേശീയ ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ മൂന്ന് ബില്യൺ ഡോളറിന്‍റെ പദ്ധതിയാണ് അവതരിപ്പിച്ചത്.

പത്ത് വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിതരണം ശക്തമാക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും സാധിക്കുമെന്ന് സർക്കാർ പറയുന്നു. രാജ്യത്തെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളുടെയും ഫുഡ് ഹബ്ബുകളുടെയും വികസനത്തിനായി ഒരു ബില്യൺ ഡോളർ മാറ്റിവെക്കും. ഇത് വഴി ചെറുകിട വ്യാപാരികൾക്ക് കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുകയും വിപണിയിലെ വൻകിട കമ്പനികളുടെ കുത്തക നിയന്ത്രിക്കാൻ കഴിയുകയും ചെയ്യും. കൂടാതെ, പ്രതികൂല കാലാവസ്ഥയിലും വർഷം മുഴുവൻ കൃഷി സാധ്യമാക്കുന്ന ഗ്രീൻഹൗസ്, ഹൈഡ്രോപോണിക്സ് സാങ്കേതികവിദ്യകൾക്കായി 750 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. വിത്തുകൾ, വളങ്ങൾ, മൃഗങ്ങൾക്കുള്ള ആഹാരം എന്നിവയുടെ വിതരണത്തിനുള്ള സർക്കാർ അനുമതികൾ വേഗത്തിലാക്കാനും പുതിയ പദ്ധതി അനുവദിക്കുന്നു.

You might also like

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Top Picks for You
Top Picks for You