newsroom@amcainnews.com

ഗോർഡി ഹൗ ഇന്‍റർനാഷണൽ പാലം ജൂൺ 12-ന് തുറക്കും: മാർക്ക് കാർണി

കാനഡ-യുഎസ് വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്ന, ഗോർഡി ഹൗ ഇന്‍റർനാഷണൽ പാലം ഈ ആഴ്ച അവസാനത്തോടെ ഗതാഗതത്തിനായി തുറക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. പുതിയ പാലം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തിന്‍റെ പ്രതീകമാണെന്നും അതിർത്തി കടന്നുള്ള യാത്രയ്ക്കും ഇരുരാജ്യങ്ങളിലെ വ്യാപാര മേഖലയ്ക്കും ഇത് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിൻസർ-ഡിട്രോയിറ്റ് അതിർത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ജൂൺ 12 വെള്ളിയാഴ്ച നടക്കും. തുടർന്ന് ജൂൺ 15 മുതൽ പൊതുജനങ്ങൾക്കായി പൂർണ്ണമായി തുറക്കുന്നു കൊടുക്കും.

അതേസമയം, പാലത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കൃത്യമായ തീയതി തങ്ങൾക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് വിൻസർ മേയർ ഡ്രൂ ഡിൽകെൻസും, ഡിട്രോയിറ്റ് സിറ്റി കൗൺസിൽ പ്രസിഡൻ്റ് മേരി ഷെഫീൽഡിന്‍റെ ഓഫീസും അറിയിച്ചു. പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന വിൻസർ-ഡിട്രോയിറ്റ് ബ്രിഡ്ജ് അതോറിറ്റി (WDBA) വക്താവ് താര കാർസൺ വ്യക്തമാക്കി.

You might also like

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Top Picks for You
Top Picks for You