newsroom@amcainnews.com

പ്രതിഷ്ഠാദിന മഹോത്സവത്തിനായി ഒരുങ്ങി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം

ബ്രാംപ്ടൺ : ഈ വർഷത്തെ പ്രതിഷ്ഠാ ദിനം അതി വിപുലമായ ആചാര, അനുഷ്ഠാനങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം. ഇത്തവണത്തെ പ്രതിഷ്ഠാദിനവും ആഘോഷങ്ങളും ജൂൺ 17 മുതൽ ജൂൺ 21 വരെ നടക്കും. ജൂൺ 17 ബുധനാഴ്ച വൈകുന്നേരം തുടങ്ങി ജൂൺ 18 വ്യാഴാഴ്ച ഉച്ചവരെ നടക്കുന്ന ശുദ്ധിക്രിയകളിൽ പ്രസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകൾക്കു പുറമെ, ഗുരുവായൂരപ്പനും ഉപദേവതകൾക്കും കലശ അഭിഷേകങ്ങളും, ഉച്ചയോടെ ശ്രീഭൂതബലിയുംഉണ്ടാവും.

ജൂൺ 18 വ്യാഴാഴ്ച വൈകുന്നേരം മുതൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ആചാര-അനുഷ്ടാനങ്ങൾ ആരംഭിക്കും. വെള്ളിയാഴ്ച വൈകീട്ട് ഗണപതി ഭഗവാന് സഹസ്ര അപ്പം നിവേദ്യവും, ശനിയാഴ്ച വൈകീട്ട് അയ്യപ്പസ്വാമിയ്‌ക്ക്‌ പുഷപാഭിഷേകവും നടക്കും. ജൂൺ 20 ശനിയാഴ്ച രാവിലെ ഭഗവതിയ്ക്കായി വിശേഷാൽ പൊങ്കാല. ഇത്തവണയും ഭക്തർക്ക് ഓരോരുത്തർക്കും നേരിട്ട് പൊങ്കാല അർപ്പിക്കാൻ അവസരമുണ്ടായിരിക്കും. ഞയാറഴ്ച രാവിലെ ഭഗവതിക്ക് പൂമൂടൽ ചടങ്ങും ഉണ്ടായിരിക്കും. വെള്ളി-ശനി-ഞായർ ദിവസങ്ങളിൽ രാവിലെ നവക പഞ്ചഗവ്യ അഭിഷേകങ്ങൾ എന്നിവ ഉണ്ടായിരിക്കും. ദിവസേന മൂന്നു നേരവും പഞ്ചാരിമേളത്തോടെയുള്ള ശീവേലി. കൂടാതെ, വൈകിട്ട് സഹസ്ര ദീപം ചുറ്റുവിളക്ക്, നിറമാല, സന്ധ്യ വേല എന്നിവയും ഈ മൂന്നു ദിവസങ്ങളിലും ഉണ്ടായിരിക്കും. ആഘോഷ ദിനങ്ങളിലുടനീളം നിത്യേന മൂന്നു നേരവും അന്നദാനവും ഒരുക്കിയിട്ടുണ്ട്.

പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടക്കുന്ന പറയെടുപ്പ് (ഭഗവത് ചൈതന്യം ഭക്തരുടെ ഗൃഹത്തിലെത്തി പറ സ്വീകരിക്കുന്ന ചടങ്ങു ആണിത്) ഏപ്രിൽ മാസത്തിൽ മുതൽ നടന്നു വരുന്നു. ഒൻ്റാരിയോയിൽ ഉടനീളം ഇരുനൂറിലധികം ഭക്തഗൃഹങ്ങളിൽ ഭക്തജന പങ്കാളിത്തത്തോടെ പറയെടുപ്പ് നടക്കുന്നു. ജൂൺ 14-നു നടക്കുന്ന പറ സമാപനത്തിനു ശേഷമാണ് ജൂൺ 17 മുതൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾ ആരംഭിക്കുക.എല്ലാ ഭക്തരുടെയും പങ്കാളിത്തം ഈ ആഘോഷങ്ങളിൽ ഉടനീളം ക്ഷണിക്കുന്നതായി ക്ഷേത്രം ഭാരവാഹികളും തന്ത്രി ശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി www.guruvayur.ca സന്ദർശിക്കുക.

You might also like
Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

Balochistan Independence Day: Declaration to Celebrate on August 11

ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം: ഓഗസ്റ്റ് 11 ആഘോഷമാക്കാൻ പ്രഖ്യാപനം

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

Teacher Stabbed to Death Inside School: Brutal Murder in Haryana

അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു: ഹരിയാനയിൽ ക്രൂരമായ കൊലപാതകം

Top Picks for You
Top Picks for You