newsroom@amcainnews.com

ലോസാഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പ്: മലയാളി നിത്യാ രാമൻ മുന്നേറുന്നു

ലോസാഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജയും മലയാളിയുമായ നിത്യാ രാമൻ മുന്നേറുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയും മലയാളിയും കൗണ്‍സില്‍ അംഗവുമായ നിത്യ രാമന്‍ റിയാലിറ്റി ടിവി താരവും നിലവിലെ മേയര്‍ കരന്‍ ബാസിനൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിക്കഴിഞ്ഞു. നിലവിലെ മേയറും മുന്‍ ഡെമോക്രാറ്റിക് അംഗവുമായ കരന്‍ ബാസ് 34.7 ശതമാനം വോട്ടുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിത്യ രാമന്‍ 27.1 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സ്പെന്‍സര്‍ പ്രാറ്റ് 26.7 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്താനുള്ളത്.

ലോസ് ആഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ പ്രാഥമിക ഘട്ടത്തില്‍ ആകെ വോട്ടുകളില്‍ 50 ശതമാനം നേടിയാല്‍ അയാളെ വിജയിയായി പ്രഖ്യാപിക്കും. അത്തരത്തില്‍ ഒരാള്‍ക്ക് വോട്ട് കിട്ടിയില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയവര്‍ തമ്മില്‍ റണ്‍ഓഫ് തിരഞ്ഞെടുപ്പിലേക്ക് പോരാട്ടം മാറും. ഏറ്റവും പുതിയ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, തങ്ങളുടെ പ്രചാരണത്തിന് പിന്തുണ നല്‍കിയ ആയിരക്കണക്കിന് ലോസ് ആഞ്ചലസ് നിവാസികള്‍ക്ക് നന്ദി അറിയിച്ച് നിത്യ രാമന്‍ പ്രതികരിച്ചു. നിത്യ രാമന്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നാല്‍ മേയര്‍ സ്ഥാനത്തേയക്ക് നവംബറില്‍ കരന്‍ ബാസും നിത്യ രാമനും തമ്മിലുള്ള നേരിട്ടുള്ള മത്സരമാവും നടക്കുക.

You might also like

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Top Picks for You
Top Picks for You