newsroom@amcainnews.com

കനേഡിയൻ നെഹ്‌റു ട്രോഫി: ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങ് നടന്നു

കനേഡിയൻ മലയാളികളെ ആവേശത്തിലാഴ്ത്തി 16-ാമത് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങ് ബ്രാംപ്ടൺ സിറ്റി ഹാളിൽ നടന്നു. വിവിധ മലയാളി സംഘടനകളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കാനഡ ട്രഷറി ബോർഡ് ചെയർമാൻ ഷഫ്ഖാത് അലി, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ, സിറ്റി കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് എട്ടിനാണ് വള്ളംകളി പ്രേമികൾ കാത്തിരിക്കുന്ന കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി.

ബ്രാംപ്ടൺ മലയാളി സമാജം ജനറൽ സെക്രട്ടറി ലെജു രാമചന്ദ്രൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് കുര്യൻ പ്രകാനം അധ്യക്ഷത വഹിച്ചു. കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വർഷത്തെ മെഗാ സ്പോൺസറും സമാജം വൈസ് പ്രസിഡൻ്റുമായ അരുൺ ശിവരാമന് ചടങ്ങിൽ ‘പ്രസിഡന്‍റസ് മെഡൽ’ നൽകി ആദരിച്ചു. സമാജം ഭാരവാഹികളായ ഷിബു ചെറിയാൻ (ട്രഷറർ), ബിനു ജോഷ്വ (വൈസ് പ്രസിഡൻ്റ്), ഷിബു കൂടൽ, റസീഫ് സലിം, ജിതിൻ പുത്തൻവീട്ടിൽ, ജെഫിൻ വാലായിൽ തുടങ്ങിയവർ സംസാരിച്ചു. സിറ്റി ഹാളിൽ പതാക ഉയർന്നതോടെ മത്സരത്തിനായുള്ള ടീമുകളുടെ രജിസ്ട്രേഷനും പ്രചാരണ പരിപാടികളും സജീവമായതായി ഓർഗനൈസിംഗ് സെക്രട്ടറിമാരായ തോമസ് കോന്നി, ജോമൽ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

You might also like
Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

Teacher Stabbed to Death Inside School: Brutal Murder in Haryana

അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു: ഹരിയാനയിൽ ക്രൂരമായ കൊലപാതകം

Trump's Board of Peace Plan: Hamas Expresses Readiness to Fully Disarm in Gaza; Israel Yet to Respond

ട്രംപിന്റെ ബോർഡ് ഓഫ് പീസ് പദ്ധതി: ഗാസയിൽ പൂർണ്ണമായും ആയുധം ഉപേക്ഷിക്കാൻ തയാറാണെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രായേൽ

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

India-US Strategic Partnership Strengthened Through Indian Diaspora: Ambassador Vinay Mohan Kwatra

ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു: അംബാസഡർ വിനയ് മോഹൻ ക്വാത്ര

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

Top Picks for You
Top Picks for You