newsroom@amcainnews.com

ഹോർമൂസ് കടലിടുക്കിൽ യുഎസ്-ഇറാൻ സംഘർഷം രൂക്ഷം; ഇറാന്‍റെ റഡാർ കേന്ദ്രങ്ങൾ തകർത്തു

വാഷിങ്ടൺ : ഹോർമൂസ് കടലിടുക്കിൽ യുഎസ്-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായി. ഹോർമൂസിലേക്ക് നീങ്ങിയ നാല് ഇറാനിയൻ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ഇറാന്‍റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ ക്വിഷം (Qeshm) ദ്വീപുകളോടും ഗോരുക്കിനോടും ചേർന്നുള്ള റഡാർ സൈറ്റുകളാണ് ആക്രമിക്കപ്പെട്ടത്.

പ്രാദേശിക സമുദ്ര ഗതാഗതത്തിന് നേരിട്ടുള്ള ഭീഷണിയായിരുന്നു ഇറാൻ ഡ്രോണുകളെന്ന് ആരോപിച്ച യുഎസ്, ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായാണ് റഡാർ കേന്ദ്രങ്ങൾ തകർത്തതെന്ന് വിശദീകരിച്ചു. സ്വന്തം പ്രതിരോധം ഉറപ്പാക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനുമാണ് ഇറാന്‍റെ റഡാർ കേന്ദ്രങ്ങൾ തകർത്തതെന്നും യുഎസ് അറിയിച്ചു. ഇതിനിടെ, യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണമായി. കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് സൈന്യം അറിയിച്ചു.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You