newsroom@amcainnews.com

നിയമം കാറ്റിൽപ്പറത്തി പെരുമഴയത്ത് റോഡ് കൈയേറി വേദി നിർമ്മാണം; ഇടപെട്ട് പൊലീസ്; വഞ്ചിയൂരിൽ സംഘാടകർക്കെതിരെ കേസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി റോഡിൽ സ്റ്റേജുകൾ നിർമ്മിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് തലസ്ഥാനത്ത് വീണ്ടും റോഡ് കൈയേറ്റം. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഒരു സ്വകാര്യ സംഘടന പൊതുമരാമത്ത് റോഡിന്റെ ഒരു വശം പൂർണ്ണമായി അടച്ചുകെട്ടിയാണ് പന്തലൊരുക്കിയത്. കനത്ത മഴയ്ക്കിടയിൽ നടന്ന ഈ നിർമ്മാണം കാരണം പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെടുകയും യാത്രക്കാർ കടുത്ത ദുരിതത്തിലാവുകയും ചെയ്തു. ജനങ്ങൾ പ്രതിഷേധിച്ചതോടെ വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി ഉദ്ഘാടന ചടങ്ങിന് തൊട്ടുമുൻപ് വേദി പൊളിച്ചുനീക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കസേരകളും മറ്റ് സാധനങ്ങളും കസ്റ്റഡിയിലെടുത്ത പൊലീസ്, കണ്ടാലറിയാവുന്ന അമ്പതോളം സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്തു.

പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘പുനർജനി’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയാണ് ഒടുവിൽ വിവാദത്തിലായത്. ആമയിഴഞ്ചാൻ തോട് – പാർവതി പുത്തനാർ ശുചീകരണ ക്യാംപെയ്നിന്റെ ഭാഗമായി ഉപ്പിടാംമൂട് – തകരപ്പറമ്പ് റോഡിലായിരുന്നു ഈ നിയമലംഘനം. സ്കൂൾ വിദ്യാർത്ഥികളെയും എൻ.സി.സി കേഡറ്റുകളെയും പങ്കെടുപ്പിച്ചു നടത്തുവാൻ നിശ്ചയിച്ചിരുന്ന പരിപാടിക്കായി യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങിയിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. റോഡിന്റെ ഒരു വശത്തുകൂടി വണ്ടികൾ കടത്തിവിട്ടെങ്കിലും സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും പോകാനിറങ്ങിയ ജനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. അതേസമയം, മെഗാ ക്ലീനിങ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും അവിടെ യാതൊരുവിധ ശുചീകരണ പ്രവർത്തനങ്ങളും നടന്നിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഈ വിവാദ പരിപാടിയുടെ ഭാഗമായി നടന്ന ഒരു ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്തത് തിരുവനന്തപുരം മേയർ വി.വി. രാജേഷ് ആയിരുന്നു. എന്നാൽ ഇത് കോർപ്പറേഷന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും, പൊതുമരാമത്ത് റോഡുകളിലെ ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതും നടപടിയെടുക്കേണ്ടതും പോലീസാണെന്നും മേയർ പിന്നീട് വ്യക്തമാക്കി. കൃത്യമായ അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയത് തെറ്റായിപ്പോയെന്ന് പരിപാടിയുടെ കോ-ഓർഡിനേറ്റർ അനൂപ് ജ്യോതിയും സമ്മതിച്ചു. മുൻപ് 2024 ഡിസംബറിലും ഇതേ റോഡിന് സമീപം ബിജെപി ഏരിയ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയതിന് പോലീസ് കേസെടുത്തിരുന്നു. ആ സംഭവത്തിന്റെ കോടതി വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സമാനമായ നിയമലംഘനം വീണ്ടും ആവർത്തിച്ചത്.

You might also like
Canada travel chaos: WestJet strike cancels over 300 flights

കാനഡയിൽ യാത്രാ ദുരിതം: വെസ്റ്റ്‌ജെറ്റ് പണിമുടക്കിനെ തുടർന്ന് 300-ലധികം സർവീസുകൾ റദ്ദാക്കി

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിൽപ്പെട്ട കമ്പനിയെ ഡയറക്ടർമാരുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

Rashford bids farewell to Barça: Returns to Manchester United

ബാഴ്‌സയോട് യാത്രപറഞ്ഞ് റാഷ്‌ഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ മടങ്ങുന്നു

Top Picks for You
Top Picks for You