newsroom@amcainnews.com

ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: രണ്ട് ഇന്ത്യൻ വംശജരെ കൂടി അറസ്റ്റിൽ

കാൽഗറിയിൽ ദക്ഷിണേഷ്യൻ ബിസിനസ്സുകാർ അടക്കമുള്ളവരെ ലക്ഷ്യമിട്ട് നടക്കുന്ന പണം തട്ടൽ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ വംശജരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാൽഗറി സ്വദേശികളായ സന്ദീപ് സിംഗ് (30), അമൻദീപ് മല്ലി (39) എന്നിവരാണ് പിടിയിലായത്. മെയ് അഞ്ചിന് സാഡിൽ റിഡ്ജിലെ ഒരു ബിസിനസ്സ് സ്ഥാപന ഉടമയ്ക്ക് നേരെ ഉണ്ടായ ഭീഷണിയെത്തുടർന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ഒഫൻഡർ മാനേജ്‌മെൻ്റ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

മെയ് 28-ന് വടക്കുകിഴക്കൻ കാൽഗറിയിലെ ഒരു വസതിയിൽ നടത്തിയ തിരച്ചിലിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അറസ്റ്റിലായ ഇരുവർക്കുമെതിരെ നിലവിൽ പണം തട്ടൽ, പണം കൈവശം വെക്കൽ എന്നീ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പണം തട്ടൽ പരമ്പര കമ്മ്യൂണിറ്റിയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നതായി കാൽഗറി പോലീസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചുകാലങ്ങളായി കാൽഗറിയിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് 46 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ വീടുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെയുണ്ടായ 19 വെടിവെയ്പ്പുകളും ഉൾപ്പെടുന്നു. ഇതുവരെ 14 പേർക്കെതിരെ 54 ഓളം കുറ്റകൃത്യങ്ങളാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.

You might also like
Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You