newsroom@amcainnews.com

അയോവയില്‍ കൂട്ടക്കൊലപാതകം: കുടുംബാംഗങ്ങളെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി

അയോവ : യുഎസിലെ അയോവയില്‍ കുടുംബത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടുു. കൊലപാതകത്തിനു ശേഷം പ്രതി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച അയോവയിലെ മസ്‌കറ്റയി നഗരത്തിലെ രണ്ട് വീടുകളിലും ഒരു വ്യാപാര സ്ഥാപനത്തിലുമായാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 12:12-ഓടെ ഒരു വീടിനുള്ളിൽ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതായി പോലീസ് പറയുന്നു. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളിൽ നാല് പേരെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റൊരു വീട്ടിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലുമായി രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ റയന്‍ വില്ലീസ് മക്ഫാര്‍ലന്‍ഡ് രക്ഷപെട്ടു. പിന്നീട് ഇയാളെ മിസിസിപ്പി റിവറിനു സമീപത്തുവെച്ച് പോലീസ് കണ്ടെത്തി. പോലീയ് ഇയാളുമായി സംസാരിച്ചുകൊണ്ടു നില്‌ക്കെ ഇയാള്‍ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഈ വെടിവെപ്പുകള്‍ കുടുംബവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തെ തുടര്‍ന്നാണെന്ന സൂചന ലഭിച്ചതായി മുസ്‌കറ്റൈന്‍ പോലീസ് വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. മരിച്ച എല്ലാ ഇരകളും പ്രതിയുടെ കുടുംബാംഗങ്ങളാണ്. ഇരകളുടെ പേരുകളോ പ്രായമോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരെ മുന്‍പ് ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു. എന്നാല്‍ അതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

You might also like

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

Top Picks for You
Top Picks for You