newsroom@amcainnews.com

കാര്‍ഷിക-വ്യാവസായിക ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക, വ്യാവസായിക ഉപകരണങ്ങളുടെ അധിക ഇറക്കുമതി തീരുവയില്‍ 10 ശതമാനം കുറവ് വരുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക പ്രഖ്യാപനം നടത്തി. ഇതനുസരിച്ച് കംബൈനുകള്‍, കൊയ്ത്തുയന്ത്രങ്ങള്‍ തുടങ്ങിയ വന്‍കിട കാര്‍ഷിക ഉപകരണങ്ങളുടെ താരിഫ് നിലവിലുണ്ടായിരുന്ന 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയും. യുഎസ് കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും വലിയ സാമ്പത്തിക ആശ്വാസം നല്‍കുന്ന ഈ താരിഫ് ഇളവുകള്‍ 2027 ഡിസംബര്‍ 31 വരെ നിലനില്‍ക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. […]

തായ്‌വാനിൽ സൈനിക പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

തായ്‌പേ:  തെക്കന്‍ തായ്‌വാനിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ വിമാനാപകടത്തില്‍ രണ്ട് വ്യോമസേന പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച (ജൂണ്‍ 2) രാവിലെ കാവോസിയുങ്ങിലെ ഗാങ്ഷാന്‍ വ്യോമതാവളത്തിന് സമീപമാണ് രാജ്യാന്തര സമൂഹത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. എഞ്ചിന്‍ തകരാര്‍ കൃത്രിമമായി സൃഷ്ടിച്ചുള്ള (സിമുലേറ്റഡ് എഞ്ചിന്‍ പരാജയം) പരിശീലന പ്രകടനത്തിനിടെ തായ്വാന്‍ വ്യോമസേനയുടെ ടി-34 (T-34) പരിശീലന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ തായ്വാന്‍ വ്യോമസേന അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തായ്വാന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ചൊവ്വാഴ്ച രാവിലെ 8:08-നാണ് […]

ഗുരുതരമായ വീഴ്ച : ക്രിക്കറ്റ് കാനഡയെ സസ്പെൻഡ് ചെയ്ത് ICC

ദുബായ്: ഭരണപരമായ ബാധ്യതകളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് ക്രിക്കറ്റ് കാനഡയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച ദുബായിലെ ഐസിസി ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. ക്രിക്കറ്റ് കാനഡയുടെ ആഭ്യന്തര ഭരണത്തിൽ ഐസിസി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക വിവരം. ദേശീയ ക്രിക്കറ്റ് ബോർഡിനെതിരെ നടപടിയെടുക്കുമ്പോഴും കനേഡിയൻ ക്രിക്കറ്റ് താരങ്ങളുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഭരണസമിതിയിലെ ആഭ്യന്തര പ്രശ്നങ്ങൾ […]

സോഫ്റ്റ്‌വെയർ തകരാർ: കാനഡയിൽ ഹ്യുണ്ടായ് വാഹനങ്ങൾ തിരിച്ചുവിളിച്ചു

സാങ്കേതിക തകരാർ മൂലംകാനഡയിൽ എൺപതിനായിരത്തിലധികം വാഹനങ്ങൾ ഹ്യുണ്ടായ് കമ്പനി തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിലെ ഫ്രണ്ട് ക്യാമറയിലുള്ള സോഫ്റ്റ്‌വെയർ തകരാർ കാരണം ‘ഫോർവേഡ് കൊളീഷൻ അവോയ്ഡൻസ്’ (FCA) സംവിധാനം പെട്ടെന്ന് ബ്രേക്ക് പ്രയോഗിക്കാൻ കാരണമാകുമെന്ന് ട്രാൻസ്പോർട്ട് കാനഡ പറയുന്നു. വാഹനം ഇത്തരത്തിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. 2025-ൽ നിർമ്മിച്ച ഹ്യുണ്ടായ് സാന്താ ക്രൂസ് (Hyundai Santa Cruz) മോഡലുകളും, 2025, 2026 വർഷങ്ങളിൽ നിർമ്മിച്ച ഹ്യുണ്ടായ് ട്യൂസൺ (Hyundai Tucson) മോഡലുകളുമാണ് തിരിച്ചുവിളിക്കുന്നത്. […]

അയോവയില്‍ കൂട്ടക്കൊലപാതകം: കുടുംബാംഗങ്ങളെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി

അയോവ : യുഎസിലെ അയോവയില്‍ കുടുംബത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടുു. കൊലപാതകത്തിനു ശേഷം പ്രതി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച അയോവയിലെ മസ്‌കറ്റയി നഗരത്തിലെ രണ്ട് വീടുകളിലും ഒരു വ്യാപാര സ്ഥാപനത്തിലുമായാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 12:12-ഓടെ ഒരു വീടിനുള്ളിൽ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതായി പോലീസ് പറയുന്നു. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളിൽ നാല് പേരെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റൊരു വീട്ടിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലുമായി രണ്ടു പേരെ മരിച്ച നിലയില്‍ […]

കനത്ത മഴ, വെള്ളപ്പൊക്കം: കാൽഗറിയിൽ ജാഗ്രതാനിർദേശം

കാൽഗറിയിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ 100 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മഴ വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബോ, എൽബോ […]

സംയുക്ത ഡ്രോൺ നിർമ്മാണം: പുതിയ കരാറിൽ ഒപ്പുവെച്ച് കാനഡ-യുക്രെയ്ൻ

സംയുക്തമായി ഡ്രോണുകൾ നിർമ്മിക്കാനുള്ള പുതിയ കരാറിൽ കാനഡയും യുക്രെയ്നും ഒപ്പുവെച്ചു. കനേഡിയൻ തലസ്ഥാനമായ ഓട്ടവയിൽ നടന്ന പ്രതിരോധ പ്രദർശനമായ ‘കാൻസെക്’ വേദിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യുക്രെയ്നും കാനഡയും തമ്മിൽ വർദ്ധിച്ച് വരുന്ന സൈനിക സഹകരണത്തിന് അടിവരയിടുന്നതാണ് ഈ നീക്കം. കാനഡ ഇതിനകം തന്നെ യുക്രെയ്ന് ആയുധങ്ങളും സൈനിക പരിശീലനവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിവരുന്നുണ്ട്. പുതിയ ഡ്രോൺ നിർമ്മാണ കരാറോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാവുകയാണ്. കാനഡയിൽ നിർമ്മിക്കുന്ന ഡ്രോണുകൾ […]

കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക്: അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം

തുടർച്ചയായ രണ്ട് പാദങ്ങളിൽ രാജ്യം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതോടെ സാങ്കേതികമായി കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പാർലമെൻ്റിൽ അടിയന്തര ചർച്ച വേണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഉത്തരവാദിയെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം കാനഡയുടെ സാമ്പത്തിക ഭാവിയെച്ചൊല്ലി രാഷ്ട്രീയ പോരാട്ടം മുറുകുമ്പോൾ, പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളോട് മാർക്ക് കാർണി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജി7 രാജ്യങ്ങളിൽ വച്ച് ഏറ്റവും […]

കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ വിതരണം ജൂൺ 5 മുതൽ

അനുദിനം കുതിച്ചുയരുന്ന ജീവിതച്ചെലവും ഭക്ഷ്യവിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസവുമായി കാർണി സർക്കാർ. നിലവിലുള്ള ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റ് സംവിധാനത്തിന് പകരമായി ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) എന്ന പേരിൽ പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറൽ സർക്കാർ. കുറഞ്ഞ വരുമാനമുള്ള 1.2 കോടിയിലധികം ജനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ജൂൺ 5 മുതൽ ഒറ്റത്തവണയായി പ്രത്യേക ടോപ്പ്-അപ്പ് തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാകും. […]

കാനഡയിൽ ഫെഡറൽ ആരോഗ്യ സംരക്ഷണ പദ്ധതികൾ ദുരുപയോഗം ചെയ്യപ്പെടുന്നു: റിപ്പോർട്ട്

കാനഡയിൽ ഫെഡറൽ ആരോഗ്യ സംരക്ഷണ പദ്ധതികൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. സാധാരണക്കാരായ കനേഡിയൻ പൗരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷയുള്ള പല ആരോഗ്യ സേവനങ്ങളും സർക്കാർ വെട്ടിക്കുറയ്ക്കുമ്പോൾ, അഭയാർത്ഥി പദവി ലഭിക്കാത്തവർക്ക് ഉയർന്ന ആനുകൂല്യങ്ങൾ അടങ്ങിയ ഹെൽത്ത് പാക്കേജുകൾ ലഭ്യമാകുന്നതായായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ നികുതിദായകരുടെ പണം അർഹതയില്ലാത്ത രീതിയിൽ വിനിയോഗിക്കപ്പെടുന്നത് കാനഡയിലെ ആരോഗ്യ മേഖലയിൽ വലിയ രീതിയിലുള്ള അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ, ഫെഡറൽ ഭരണകൂടത്തിൻ്റെ […]