newsroom@amcainnews.com

കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നു: പ്രതിസന്ധി രൂക്ഷം

കാനഡയിൽ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി  റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 15-നും 24-നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.3 ശതമാനമായി ഉയർന്നു. ഇത് രാജ്യത്തെ പൊതുവായ തൊഴിലില്ലായ്മ നിരക്കിന്റെ (6.9%) ഇരട്ടിയിലധികമാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്  നീങ്ങുന്നതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന പലിശനിരക്ക് കാരണം കമ്പനികൾ പുതിയ നിയമനങ്ങൾ വെട്ടിക്കുറച്ചതും, കമ്പോളത്തിലെ കടുത്ത മത്സരവുമാണ് കാനഡയിലെ യുവാക്കൾക്ക് തിരിച്ചടിയാകുന്നത്. എൻട്രി ലെവൽ തസ്തികകളിൽ പോലും കമ്പനികൾ മുൻപരിചയം ആവശ്യപ്പെടുന്നതിനാൽ ആദ്യമായി ജോലി തേടുന്ന വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലാണ്. കൂടാതെ പാർട്ട് ടൈം, റീട്ടെയിൽ മേഖലകളിൽ മറ്റ് പ്രായത്തിലുള്ളവരിൽ നിന്നുള്ള മത്സരവും വർദ്ധിച്ചിട്ടുണ്ട്.

സുഹൃത്തുക്കൾ, ബന്ധുക്കൾ, പരിചയക്കാർ എന്നിവരിലൂടെ ജോലി സാധ്യതകൾ അന്വേഷിക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്നാണ്‌ വിദഗ്‌ദ്ധർ നൽകുന്ന നിർദ്ദേശം. കമ്പനികൾ  പല ഒഴിവുകളും പുറത്തുവിടാറില്ല. ഓൺലൈൻ അപേക്ഷകൾക്ക് പുറമെ നേരിട്ട് സ്ഥാപനങ്ങളിൽ എത്തി അവസരങ്ങൾ അന്വേഷിക്കുന്നത് തുടരുകയാണ്‌ മറ്റു വഴിയെന്നും നിർദ്ദേശമുണ്ട്‌. താത്‌പര്യമുള്ള മേഖലകളിൽ വോളന്റിയർ ആയി പ്രവർത്തിക്കുന്നത് വഴി തൊഴിൽ പരിചയം നേടിയെടുക്കാൻ സാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ വിപണി സാധാരണ നിലയിലാകാൻ ഇനിയും മാസങ്ങൾ എടുത്തേക്കുമെന്നാണ് വിലയിരുത്തൽ.

You might also like
Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Top Picks for You
Top Picks for You