newsroom@amcainnews.com

ബസ് സമയക്രമത്തെച്ചൊല്ലി ജീവനക്കാരുടെ തെരുവ് യുദ്ധം: യാത്രക്കാരെ ഇറക്കിവിട്ട് ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ആലുവ – ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കവും അടിപിടിയും മൂലം മൂന്ന് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പമ്പടി ആലുപ്പടി സ്വദേശി കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35), തായിക്കാട്ടുകര സ്വദേശി പുത്തൻവീട്ടുകര വീട്ടിൽ അബ്ദുൽസലാം (32), ആലുവ ഹിൽ റോഡ് സ്വദേശി കണ്ടത്തിൽ പറമ്പിൽ അൻസൺ ജോമി (38) എന്നിവരാണ് പിടിയിലായത്. ഇവർ ‘ആൻസായി’ എന്ന ബസിലെ ജീവനക്കാരാണ്.

ആലുവ തോട്ടുമുഖം വഴി സർവീസ് നടത്തുന്ന ‘അൻസൽ’ എന്ന ബസിന് കുറുകെ തങ്ങളുടെ ബസ് വട്ടം വെച്ച് തടഞ്ഞ പ്രതികൾ, അതിക്രമിച്ചു അകത്തുകയറി അവിടുത്തെ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ ഇവർ നിർബന്ധപൂർവ്വം ഇറക്കിവിടുകയും ചെയ്തു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണൻ, ജോസി.എ, ജോൺസൻ, സി.പി.ഒമാരായ മാഹിൻഷാ, അബൂബക്കർ, മുഹമ്മദ് അമീർ, ഫയാസ് എന്നിവരടങ്ങിയ പോലീസ് സംഘം അക്രമികൾ വന്ന ബസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You might also like

എഡ്മിന്‍റനിൽ നിന്ന് 4 പുതിയ വിമാന സർവീസുകൾ ആരംഭിച്ച് പോർട്ടർ എയർലൈൻസ്

കനത്ത മഞ്ഞുവീഴ്ച: എഡ്മിന്‍റനിൽ ജാഗ്രതാ നിർദ്ദേശം

Trump and Obama deliver last-minute messages to influence voters in crucial states

നിർണ്ണായക സംസ്ഥാനങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ അവസാന നിമിഷ സന്ദേശങ്ങളുമായി ട്രംപും ഒബാമയും

3-Year-Old Girl Climbs Onto Shed's Roof; Shocked Locals Relieved After Heroic Rescue!

ഷെഡിന്റെ മേൽക്കൂരയിൽ 3 വയസ്സുകാരി; അമ്പരന്ന് നാട്ടുകാർ, ഒടുവിൽ ആശ്വാസമായി സാഹസിക രക്ഷാപ്രവർത്തനം!

പതിറ്റാണ്ടുകളുടെ ഭരണത്തിന് വിരാമം: മിൽട്ടൺ മേയർ സ്ഥാനം ഒഴിഞ്ഞ് ഗോർഡ് ക്രാന്‍റസ്

കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്: ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു, 6 പേർക്ക് പരുക്ക്

Top Picks for You
Top Picks for You