newsroom@amcainnews.com

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 4500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കൂടുതൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.  മെയ് 28 ന് നടന്ന ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4500 ഉദ്യോഗാർത്ഥികൾക്ക് കൂടി സ്ഥിരതാമസത്തിനുള്ള ഇൻവിറ്റേഷൻ ലഭിച്ചു. ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ മാത്രം ഈ വർഷം നടക്കുന്ന ആറാമത്തെ നറുക്കെടുപ്പാണിത്. ഇതോടെ 2026-ൽ ഈ വിഭാഗത്തിലൂടെ ഇൻവിറ്റേഷൻ ലഭിച്ചവരുടെ ആകെ എണ്ണം 30,500 ഉയർന്നു. ഈ നറുക്കെടുപ്പിൽ [പരിഗണിക്കാൻ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 409 സി.ആർ.എസ് സ്കോർ ആവശ്യമായിരുന്നു.

കാനഡ പ്രധാനമായും രാജ്യത്തിനുള്ളിൽ പ്രവൃത്തിപരിചയമുള്ളവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ഉള്ളവർക്കുമാണ് മുൻഗണന നൽകുന്നതെങ്കിലും കാറ്റഗറി അടിസ്ഥാനത്തിലുള്ള നറുക്കെടുപ്പുകളിൽ  ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് വൻ അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രഞ്ച് ഭാഷാ പഠനം വലിയൊരു സാധ്യതയാണ് തുറക്കുന്നത്. മറ്റ് പ്രോഗ്രാമുകളെ അപേക്ഷിച്ച് കുറഞ്ഞ സി.ആർ.എസ് സ്കോറിലും സ്ഥിരതാമസം ഉറപ്പാക്കാൻ ഈ വിഭാഗം സഹായിക്കുന്നു എന്നത് ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.

You might also like

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Top Picks for You
Top Picks for You