newsroom@amcainnews.com

പെരുമാറ്റച്ചട്ട ലംഘനം: കൗൺസിലർമാർക്കെതിരെ കർശന നടപടിയുമായി ഒൻ്റാരിയോ

മുനിസിപ്പൽ കൗൺസിലർമാർ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചാൽ അവരെ പദവിയിൽ നിന്ന് പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാസാക്കി ഒൻ്റാരിയോ സർക്കാർ. തൊഴിൽ സ്ഥലങ്ങളിലെ പീഡനങ്ങളും ചട്ടലംഘനങ്ങളും തടയാൻ കടുത്ത ശിക്ഷ വേണമെന്ന ദീർഘകാലത്തെ ആവശ്യത്തെത്തുടർന്നാണ് നടപടി. ഒക്ടോബറിൽ നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ നിയമം നടപ്പിലാക്കാനാണ് സർക്കാർ ശ്രമം. ഇതോടെ ഒൻ്റാരിയോയിലെ മുഴുവൻ 444 തദ്ദേശസ്ഥാപനങ്ങൾക്കും ഒരേപോലെയുള്ള നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളുമാകും നിലവിൽ വരിക.

ഗുരുതരമായ നിയമലംഘനം നടത്തുന്ന ജനപ്രതിനിധികളെ പദവിയിൽ നിന്ന് നീക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനും ഈ നിയമം വഴി സാധിക്കും. എന്നാൽ, ഇന്റഗ്രിറ്റി കമ്മീഷണർമാരുടെ ശുപാർശയും അംഗീകാരവും ഇതിന് ആവശ്യമാണ്. കൂടാതെ, കുറ്റാരോപിതനായ കൗൺസിലർ ഒഴികെ മറ്റ് കൗൺസിൽ അംഗങ്ങൾ എല്ലാവരും ഐകകണ്ഠ്യേന വോട്ട് ചെയ്താൽ മാത്രമേ പുറത്താക്കൽ നടപടി സാധ്യമാകൂ. രാഷ്ട്രീയരംഗത്തുള്ള സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകാൻ ഈ നിയമം സഹായിക്കുമെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.

You might also like

വഞ്ചനാക്കുറ്റം: കനേഡിയൻ പൗരനെതിരെ യു.എസിൽ കേസ്

ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽസിൽ വ്യക്തമായ മേധാവിത്തം നേടിക്കൊണ്ട്, കാവലിയേഴ്സിനെതിരെയുള്ള രണ്ടാം മത്സരത്തിൽ നിക്സിന് തകർപ്പൻ വിജയം

വീണ്ടും ഇരുട്ടടി; സിഎൻജി വില 2 രൂപ കൂട്ടി

രൂപത്തെച്ചൊല്ലിയുള്ള പരിഹാസം; കരിയർ തകർച്ചയുടെ വക്കിൽ നിന്നും ചരിത്രനേട്ടത്തിലേക്ക് കുതിച്ച ഗുരീന്ദർവീറിന്റെ കഥ

വാഷിംഗ്ടണിലെ പേപ്പര്‍ മില്ലില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു ഒന്‍പതുപേരെ കാണാതായി

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ‘തകിടം മറിക്കാൻ’ ഈ പോഷകത്തിന് കഴിഞ്ഞേക്കും; ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ അത്ഭുതപ്പെടുത്തുന്നത്

Top Picks for You
Top Picks for You