newsroom@amcainnews.com

സാമ്പത്തിക പ്രതിസന്ധിയിൽ കാനഡ; പാപ്പരത്ത അപേക്ഷ നൽകുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ടൊറന്റോ: കാനഡയിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ് സാധാരണക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിടുന്നതായി റിപ്പോർട്ടുകൾ. ‘ഓഫീസ് ഓഫ് ദി സൂപ്രണ്ട് ഓഫ് ബാങ്ക്‌റപ്‌റ്റസി’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 37,121 പേരാണ് പാപ്പരത്ത (Insolvency) അപേക്ഷകൾ സമർപ്പിച്ചത്. 2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അപേക്ഷകളിൽ 8.5 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ (16.2%), പ്രിൻസ് എഡ്വേർഡ് ഐലൻഡ് (15.3%), ഒന്റാരിയോ (14.7%) എന്നീ പ്രവിശ്യകളിലാണ് ഏറ്റവും വലിയ ആഘാതം രേഖപ്പെടുത്തിയത്. വരുമാനത്തേക്കാൾ വേഗത്തിൽ ഭക്ഷണത്തിനും ഇന്ധനത്തിനും വില കൂടുന്നതും, നിലവിലുള്ള കടം വീട്ടാൻ കൂടുതൽ കടങ്ങൾ എടുക്കേണ്ടി വരുന്നതുമാണ് ജനങ്ങളെ ഈ ദുരവസ്ഥയിലേക്ക് എത്തിക്കുന്നത്. പ്രത്യേകിച്ച് ഒന്റാരിയോ, ആൽബർട്ട എന്നീ പ്രവിശ്യകളിൽ ബാങ്ക്‌റപ്‌റ്റസി അപേക്ഷകൾ വേഗത്തിൽ വർദ്ധിക്കുന്നത് രാജ്യത്തെ ജനജീവിതം അതീവ ദുഷ്കരമാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇൻസോൾവൻസി ട്രസ്റ്റി ഡൗഗ് ഹോയ്സിന്റെ അഭിപ്രായത്തിൽ, ഒന്നോ രണ്ടോ മാസത്തെ സാമ്പത്തിക ഞെരുക്കം പലരും സഹിക്കും. എന്നാൽ യുദ്ധങ്ങളും ആഗോള സാമ്പത്തിക തർക്കങ്ങളും കാരണം വിലക്കയറ്റം ദീർഘകാലം തുടരുന്നത് സാധാരണക്കാരെ “ബ്രേക്കിംഗ് പോയിന്റിലേക്ക്”എത്തിച്ചിരിക്കുകയാണ്. ചിലവുകൾ പരമാവധി കുറയ്ക്കാനും, കയ്യിലുള്ള പണം അത്യാവശ്യ ഘട്ടങ്ങളിലേക്ക് മാറ്റിവെക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാൽ വരും മാസങ്ങളിലും ഇത്തരം അപേക്ഷകൾ വർദ്ധിക്കാനാണ് സാധ്യത.

You might also like
Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

Top Picks for You
Top Picks for You