newsroom@amcainnews.com

മുഖ്യമന്ത്രി പദത്തിനായി മൂന്നിൽ മുറുക്കം: നിർണ്ണായക കോൺഗ്രസ് യോഗം ഇന്ന്

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് രാവിലെ 10.30-ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വെച്ച് നടക്കും. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും യോഗത്തിൽ പങ്കെടുക്കുന്ന 63 എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് നിർദേശിക്കുന്നതെന്ന് ഓരോരുത്തരോടും വ്യക്തിപരമായി ചോദിച്ചറിയുകയും ചെയ്യും. എംഎൽഎമാരുടെ അഭിപ്രായങ്ങൾ തേടിയ ശേഷം, നിരീക്ഷകർ നാളെ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായും ചർച്ചകൾ നടത്തും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയും പങ്കെടുത്തേക്കും. എന്നാൽ, എംഎൽഎമാർക്ക് തങ്ങളുടെ നിലപാടുകൾ സ്വതന്ത്രമായി അറിയിക്കാൻ ജനറൽ സെക്രട്ടറി യോഗത്തിൽ ഇരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന വാദം വി.ഡി. സതീശനെ അനുകൂലിക്കുന്നവർ ഉന്നയിക്കാൻ സാധ്യതയുണ്ട്. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ എഐസിസി നിരീക്ഷകർ എ.കെ. ആന്റണി, എം.എം. ഹസൻ എന്നിവരുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. എംഎൽഎമാരുടെ അഭിപ്രായങ്ങൾക്കൊപ്പം തന്നെ ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന നേതാക്കളുടെയും നിലപാടുകൾ കൂടി പരിഗണിച്ച ശേഷമാകും നിരീക്ഷകർ ഡൽഹിയിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുക.

അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണു ഗോപാൽ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ കുടിക്കാഴ്ച നടത്തും തർക്കമുടലെടുത്താൽ സോണിയ ഗാന്ധിയുടെ ഇടപെടലും ഉണ്ടാകും. ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാം എന്നാണ്‌ പാർട്ടിയുടെ പ്രതീക്ഷ.

അണിയറ നീക്കങ്ങൾ സജീവം

63ൽ ചുരുങ്ങിയത് 35 എംഎൽഎ മാർ പിന്തുണയ്ക്കുമെന്നാണ് സതീശനൊപ്പമുള്ളവരുടെ കണ ക്കുകൂട്ടൽ ഇതിനു പുറമേ, മുൻ കെപിസിസി പ്രസിഡന്റുമാരിൽ ഭൂ രിഭാഗം പേരും ഒപ്പം നിൽക്കുമെ ന്നും ഘടകകക്ഷികളുടെ പൂർണ പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷി ക്കുന്നു. ഏതാനും ഘടകകക്ഷി നേതാക്കൾ കഴി ഞ്ഞ ദിവസം സതീശനുമായി കൂടിക്കാഴ്ച നടത്തി.

ഉമ്മൻ ചാണ്ടിക്കു ശേഷം മുഖ്യമ ന്ത്രി സ്ഥാനത്തേക്ക് അവസരം ലഭിക്കേണ്ടത് ചെന്നിത്തലയ്ക്കാ ണെന്നും ഹൈക്കമാൻഡ് അക്കാ ര്യം പരിഗണിക്കുമെന്നുമാണു ഒപ്പ മുള്ളവരുടെ പ്രതീക്ഷ 25 എംഎൽ എമാരുടെ പിന്തുണയും അവകാ ശപ്പെടുന്നു. ഇന്നലെ ഡൽഹിയി ലെത്തിയ രമേശ് ചെന്നിത്തല ഖർഗെയെയും രാ ഹുലിനെയും പ്രത്യേകം കണ്ടു. ണ്ടു. സീന സീനിയോറിറ്റി കുടി കണക്കിലെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതാ യാണു വിവരം.

52 എംഎൽഎമാരുടെ പിന്തുണ യുണ്ടെന്നുറപ്പിച്ചാണ് കെ.സി പക്ഷം കരുക്കൾ നീക്കുന്നത്. എം എൽഎമാരിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു മുൻഗണന നൽ കുന്നതാണു കോൺഗ്രസിന്റെ രീ തിയെന്നും കേരളത്തിലും അതു പിന്തുടരണമെന്നുമാണു വാദം. കേരളവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡിന്റെ കൂടിയാലോചനകളിൽ നിന്നു കെ.സി.വേണുഗോപാൽ വിട്ടുനിൽക്കുകയാണ്.

You might also like
France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

Top Picks for You
Top Picks for You