newsroom@amcainnews.com

പുതിയ യുജിസി വ്യവസ്‌ഥ ഫീസ് കൂട്ടുമെന്ന് ആശങ്ക

ന്യൂഡൽഹി • ഡീംഡ് യൂണിവേഴ്സിറ്റി മാനദണ്ഡങ്ങളിൽ യുജി സി കൊണ്ടുവന്ന പരിഷ്കാര ങ്ങൾ കേന്ദ്രസർക്കാർ സ്‌ഥാപന ങ്ങളിലെ ഉൾപ്പെടെ ഫീസ് വർധി പ്പിക്കാൻ കാരണമാകുമെന്നു വി ലയിരുത്തൽ. സർക്കാർ ധനസ ഹായം ലഭിക്കുന്ന സ്‌ഥാപന ങ്ങൾ തങ്ങളുടെ വരുമാനത്തി ന്റെ 50 ശതമാനമെങ്കിലും സ്വയം കണ്ടെത്തണമെന്നാണു പുതിയ ഭേദഗതിയിൽ. ഈ സാഹചര്യത്തിൽ ഇതിന്റെ ഭാരം വിദ്യാർഥി കളിലേക്കു കൈമാറാൻ സ്ഥാപ നങ്ങൾ നിർബന്ധിതരാകുമെന്നാണ് ആശങ്ക.

ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട 2023ലെ മാ നദണ്ഡങ്ങൾ പരിഷ്കരിച്ച് ഏതാനും ദിവസം മുൻപാണു കേന്ദ്ര സർക്കാർ വിജ്‌ഞാപനം ചെയ്ത ത്. കേന്ദ്രസർക്കാരിന്റെ 50 ശത മാനമെങ്കിലും സഹായത്തോടു കൂടി പ്രവർത്തിക്കുന്ന ഡീംഡ് ടു ബി സർവകലാശാലകൾ കേന്ദ്ര വുമായി ധാരണാപത്രം ഒപ്പിട്ടതി ന്റെ അടിസ്‌ഥാനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. നിശ്ചിത കാലാവധി കഴിയുമ്പോൾ ഇവ നീട്ടുകയായിരുന്നു പതിവ്. എന്നാൽ ഈ വ്യവസ്‌ഥ ഒഴിവാ ക്കി. ഏറ്റവും അവസാനം ഒപ്പിട്ട ധാരണാപത്രം കാലാവധി കഴി ഞ്ഞാലും സാധുവായിരിക്കും. ഇതു സാധുവായി തുടരണമെങ്കിൽ നിശ്ചിത കാലത്തിനുള്ളിൽ വരുമാനത്തിന്റെ 50% സ്‌ഥാപനങ്ങൾ സ്വയം കണ്ടെത്തണമെന്നാണു പുതിയ വ്യവസ്‌ഥ

മുംബൈയിലെ ടാറ്റ ഇൻസി റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ സ്(ടിസ്), ആഗ്രയിലെ ദയാൽ ബാഗ് എജ്യുക്കേഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് തുടങ്ങിയ പല സ്വകാര്യസ്ഥാപനങ്ങളും കേന്ദ്ര ധന സഹായത്തോടെയാണു പ്രവർത്തിക്കുന്നത്. പുതിയ വ്യവസ്‌ഥയോടെ ഇവർ അധിക ഫണ്ട് കണ്ടെത്തേണ്ടി വരും. സർക്കാർ നൽകുന്ന ഫണ്ടിന്റെ 2 ഇരട്ടിയെങ്കിലും ചെലവാക്കിയിരിക്കണമെന്നും വ്യവസ്‌ഥയുണ്ട്. ഇതും സ്ഥാപ നങ്ങൾക്കു തിരിച്ചടിയായേക്കും.

You might also like

ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ബാധയെന്ന് സംശയം; മൂന്ന് മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യം: ഹിതപരിശോധനാ ഹർജി ഇന്ന് സമർപ്പിക്കും

ഗവർണർ ജനറൽമാരുടെ ആനുകൂല്യങ്ങളിൽ നിയന്ത്രണം വരുന്നു; കണക്കുകളിൽ സുതാര്യത വേണമെന്ന് കാർണി

ഭാര്യയെ കൊന്ന് മൃഗശാലയിലെ ഇൻസിനറേറ്ററിൽ ദഹിപ്പിച്ചു; ജപ്പാനിൽ ഭർത്താവ് പിടിയിൽ

മരുന്ന് ഇനി പകുതി വിലയ്ക്ക്; ഓസെംപിക് രണ്ടാം ജെനറിക് പതിപ്പിനും അനുമതി നൽകി ഹെൽത്ത് കാനഡ

റെസ്റ്ററന്റ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

Top Picks for You
Top Picks for You