newsroom@amcainnews.com

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 324 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

2026-ലെ 21-മത്തെ എക്സ്പ്രസ് എൻട്രി നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽ നടന്ന നറുക്കെടുപ്പിൽ 324 ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ അപേക്ഷിക്കാൻ അവസരം ലഭിച്ചത്. ഈ നറുക്കെടുപ്പിൽ കുറഞ്ഞത് 786 CRS സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്. കാനഡയിലെ പ്രവിശ്യകളുടെ പിന്തുണയോടെയുള്ള കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് പിഎൻപി ഡ്രോകൾ നിർണ്ണായകമാണ്. ഉയർന്ന സിആർഎസ് സ്കോർ ആവശ്യമുള്ള ഈ വിഭാഗത്തിൽ പ്രവിശ്യകളിൽ നിന്നുള്ള നോമിനേഷൻ ലഭിക്കുന്നതിലൂടെ ലഭിക്കുന്ന 600 പോയിന്റുകൾ ഉദ്യോഗാർത്ഥികൾക്ക് വലിയ മുൻതൂക്കം നൽകുന്നു. വരും ആഴ്ചകളിൽ മറ്റ് പ്രധാന വിഭാഗങ്ങളിലേക്കും നറുക്കെടുപ്പുകൾ ഉണ്ടാകുമെന്നാണ് സൂചന.

ഈ വർഷം ഇതുവരെ നടന്ന നറുക്കെടുപ്പുകളിൽ ഏഴെണ്ണം പിഎൻപി വിഭാഗത്തിലും ആറെണ്ണം കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിലുമായിരുന്നു. 2026-ൽ ഇതുവരെ വിവിധ വിഭാഗങ്ങളിലായി ആകെ 59,154 ഇൻവിറ്റേഷനുകളാണ് ഐആർസിസി നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ചത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വിഭാഗത്തിനാണ് (30,250). ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് 18,000 ഇൻവിറ്റേഷനുകൾ നൽകിക്കൊണ്ട് രണ്ടാം സ്ഥാനത്തുണ്ട്. ഹെൽത്ത് കെയർ, ട്രേഡ് മേഖലകളിലുള്ളവർക്കും മികച്ച പരിഗണനയാണ് ഈ വർഷം ലഭിച്ചുകൊണ്ടിരിക്കുന്നത്.

You might also like

വെള്ളരിക്ക് വൻ വിലയിടിവ്: പ്രതിസന്ധിയിലായി കർണാടകയിലെ കർഷകർ; ഉൽപന്നങ്ങൾ പാടത്ത് ഉപേക്ഷിക്കുന്നു

നഗരക്കുരുക്കഴിക്കാൻ ലൈറ്റ് മെട്രോ: തലസ്ഥാന നഗരിയും സാഹിത്യനഗരിയും പുതിയ പ്രതീക്ഷകളിൽ

കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ്: ആകാശ വിസ്മയമൊരുക്കാൻ ‘ട്വിൻ ഓട്ടർ’ സജ്ജം

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

ബിഷ്‌ണോയ് ഗ്യാങ് അംഗം അഭിജീത് കിംഗ്രയെ നാടുകടത്താൻ കാനഡ

Top Picks for You
Top Picks for You