newsroom@amcainnews.com

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

സിറ്റി ഹാളിന് മുന്നിലും സെലിബ്രേഷൻ സ്ക്വയറിലും കാനഡയുടേതല്ലാത്ത മറ്റ് രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത് മിസിസാഗ സിറ്റി നിരോധിച്ചു. മേയർ കരോലിൻ പാരിഷ് അവതരിപ്പിച്ച പ്രമേയം സിറ്റി കൗൺസിൽ അംഗീകരിക്കുകയായിരുന്നു. പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വന്നു.

പതാക ഉയർത്തലുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ തർക്കങ്ങളും വിവാദങ്ങളും സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നതായി മേയർ ചൂണ്ടിക്കാട്ടി. ഇത്തരം അപേക്ഷകൾ പരിഗണിക്കുന്നത് നഗരസഭാ ജീവനക്കാരുടെ ജോലിസമയത്തെ ബാധിക്കുന്നുണ്ടെന്നും നിയമപരമായ ചിലവുകൾ വർദ്ധിപ്പിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പലസ്തീൻ പതാക ഉയർത്തിയതിനെതിരെ ജൂത സംഘടനകൾ പ്രതിഷേധിച്ചതും, ഇസ്രായേൽ പതാക ഉയർത്താനുള്ള നീക്കം പലസ്തീൻ അനുകൂല സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന് റദ്ദാക്കിയതും പതാക നയത്തിൽ മാറ്റം വരുത്താൻ കാരണമായി.

നേരത്തെ അനുമതി നൽകിയിരുന്നതോ ഷെഡ്യൂൾ ചെയ്തിരുന്നതോ ആയ പതാക ഉയർത്തൽ ചടങ്ങുകളും ഇനി നടക്കില്ല. സിവിക് സെന്ററിലെ ക്ലോക്ക് ടവറിൽ കാനഡയുടെ നിറങ്ങളല്ലാതെ മറ്റ് രാജ്യങ്ങളുടെ ദേശീയ നിറങ്ങളിലുള്ള വെളിച്ചം പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. രജിസ്റ്റർ ചെയ്ത ചാരിറ്റികൾക്കും ലാഭേച്ഛയില്ലാത്ത സംഘടനകൾക്കും കമ്മ്യൂണിറ്റി റെക്കഗ്നിഷൻ പ്രോഗ്രാമിന്റെ ഭാഗമായി പതാകകൾ ഉയർത്താൻ ഇപ്പോഴും അനുമതിയുണ്ട്.

You might also like
US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

Top Picks for You
Top Picks for You