മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

സിറ്റി ഹാളിന് മുന്നിലും സെലിബ്രേഷൻ സ്ക്വയറിലും കാനഡയുടേതല്ലാത്ത മറ്റ് രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത് മിസിസാഗ സിറ്റി നിരോധിച്ചു. മേയർ കരോലിൻ പാരിഷ് അവതരിപ്പിച്ച പ്രമേയം സിറ്റി കൗൺസിൽ അംഗീകരിക്കുകയായിരുന്നു. പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വന്നു. പതാക ഉയർത്തലുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ തർക്കങ്ങളും വിവാദങ്ങളും സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നതായി മേയർ ചൂണ്ടിക്കാട്ടി. ഇത്തരം അപേക്ഷകൾ പരിഗണിക്കുന്നത് നഗരസഭാ ജീവനക്കാരുടെ ജോലിസമയത്തെ ബാധിക്കുന്നുണ്ടെന്നും നിയമപരമായ ചിലവുകൾ വർദ്ധിപ്പിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പലസ്തീൻ പതാക ഉയർത്തിയതിനെതിരെ ജൂത സംഘടനകൾ പ്രതിഷേധിച്ചതും, […]
ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേർപിരിയണം എന്നാവശ്യപ്പെട്ട് നടക്കുന്ന ഒപ്പുശേഖരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ. ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കൽ എഡ്മിന്റനിലെ കോടതിയിൽ ഇന്ന് ആരംഭിക്കും. ഫസ്റ്റ് നേഷൻസിന്റെ അനുമതിയില്ലാതെ ഇത്തരം രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നാണ് ഇവരുടെ പ്രധാന വാദം. ആൽബർട്ട പ്രവിശ്യയും കാനഡ ഗവൺമെന്റും തങ്ങളുടെ ഉടമ്പടി അവകാശങ്ങൾ ലംഘിച്ചുവെന്നാണ് ഫസ്റ്റ് നേഷൻസ് ആരോപിക്കുന്നത്. കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്താനായി ‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന […]
ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

കുതിച്ചുയരുന്ന ഇന്ധനവില കാനഡയിലുടനീളമുള്ള കർഷകരെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. വർധിച്ചുവരുന്ന പെട്രോൾ-ഡീസൽ വില വർധന ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒപ്പം നിലവിലെ പ്രതിസന്ധി കാനഡയിലെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്ന് കർഷകർ പറയുന്നു. കൃഷിക്ക് ആവശ്യമായ എല്ലാ യന്ത്രങ്ങളും ഡീസലിൽ പ്രവർത്തിക്കുന്നതിനാൽ മറ്റൊരു മാർഗവുമില്ലെന്ന് കർഷകർ പറയുന്നു. ശൈത്യകാലത്ത് തയ്യാറാക്കിയ ബജറ്റുകളെല്ലാം ഇന്ധനവില വർധനയോടെ താളംതെറ്റിയിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇതിന് പുറമെ ഇറാനിലെ യുദ്ധസാഹചര്യങ്ങൾ വളത്തിന്റെ വിലയെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമോണിയ […]
ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് ഇറാനെതിരെ കടുത്ത പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇന്ന് രാത്രിയോടെ ഇറാൻ എന്ന രാജ്യം ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം നശിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തിന് അന്ത്യമായെന്നും പുതിയൊരു ചരിത്രത്തിന് തുടക്കമാകുമെന്നും അദ്ദേഹം കുറിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യവും നിലനിൽക്കെ ട്രംപിന്റെ ഈ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. […]
വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

യു.എസിൽ മെഡിക്കൽ രംഗത്ത് വൻ ക്രമക്കേട് നടത്തിയ ഇന്ത്യൻ വംശജനായ ഡോക്ടർ ജിതേഷ് പട്ടേൽ 116 കോടി പിഴയടക്കണം. അനാവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തുകയും ചെയ്യാത്ത ചികിത്സകൾക്ക് വ്യാജ ബില്ലുകൾ നൽകി ഫെഡറൽ ഫണ്ട് തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. മെഡികെയർ മെഡിെയ്ഡ് തുടങ്ങിയ സർക്കാർ ആരോഗ്യ പദ്ധതികളിൽ നിന്ന് പണം തട്ടിയെടുക്കാനായി രോഗികൾക്ക് ആവശ്യമില്ലാത്ത പരിശോധനകൾ ഡോക്ടർ പട്ടേൽ നിർദ്ദേശിച്ചു. ഇതിൽ അനസ്തേഷ്യ നൽകി നടത്തേണ്ട പരിശോധനകൾ വരെ ഉൾപ്പെടുന്നു. ഡോക്ടറുടെ ക്ലിനിക്കിൽ എത്തുന്ന […]
സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

ന്യൂയോർക്ക്: സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ (Samsung Messages) നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചു. ജൂലൈ മാസത്തോടെ ഈ സേവനം പൂർണ്ണമായും അവസാനിക്കുമെന്നാണ് ടെക് ഭീമനായ സാംസങ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചത്. ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ കൂടുതൽ ഏകീകൃതവും ആധുനികവുമായ അനുഭവം ലഭ്യമാക്കുന്നതിനായി ‘ഗൂഗിൾ മെസേജസിലേക്ക്’ മാറാൻ ഉപയോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എല്ലാ ഗാലക്‌സി ഫോണുകളും പ്രവർത്തിക്കുന്നത് എന്നതിനാലാണ് ഈ നീക്കം. ഗൂഗിൾ മെസേജസിലേക്ക് മാറുന്നതിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് […]
ലിബറലുകളെ നേരിടാൻ പുതിയ തന്ത്രം; പൊയിലീവിന്റെ സൗമ്യരൂപം വോട്ടർമാരെ സ്വാധീനിക്കുമോ?

ഒട്ടാവ: കനേഡിയൻ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ് തന്റെ പതിവ് ആക്രമണാത്മക ശൈലി കൈവിട്ട് കൂടുതൽ സൗമ്യവും മിതവുമായ ഭാവത്തിലേക്ക് മാറുന്നു. ചൊവ്വാഴ്ച മുതൽ രാജ്യത്തുടനീളം സംപ്രേക്ഷണം ആരംഭിക്കുന്ന പുതിയ പരസ്യപ്രചാരണത്തിലാണ് പൊയിലീവ് ഈ മാറ്റം പ്രകടമാക്കുന്നത്. ജീവിതച്ചെലവ് വർദ്ധിക്കുന്നതും ദേശീയ പരമാധികാരവുമാണ് പുതിയ പരസ്യങ്ങളുടെ പ്രധാന പ്രമേയം. സാധാരണയായി ലിബറൽ സർക്കാരിനെതിരെ അതിരൂക്ഷമായ ഭാഷ ഉപയോഗിക്കാറുള്ള പൊയിലീവ്, ഇത്തവണ കൂടുതൽ ക്രിയാത്മകമായ നയരൂപീകരണ ചർച്ചകളിലേക്കും കുടുംബമൂല്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി മാർക്ക് […]
ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

മോൺട്രിയൽ: ലോകപ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ മോൺട്രിയലിലെ ബെൽ സെന്ററിൽ നടക്കാനിരുന്ന തന്റെ സംഗീത പരിപാടി അവസാന നിമിഷം റദ്ദാക്കി. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്നാണ് താരം പരിപാടിയിൽ നിന്ന് പിന്മാറിയത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഗാഗ ഈ വിവരം ആരാധകരെ അറിയിച്ചത്. പരിപാടി റദ്ദാക്കേണ്ടി വന്നതിൽ താൻ അങ്ങേയറ്റം ദുഃഖിതയാണെന്നും എന്നാൽ ഡോക്ടർമാരുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അണുബാധയുമായി മല്ലിടുകയാണെന്നും വിശ്രമത്തിലൂടെ സുഖം പ്രാപിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി […]
യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാന് നേരെ കടുത്ത സൈനിക നീക്കത്തിന് ഉത്തരവിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട ഇറാൻ നടപടിക്ക് പകരമായി ടെഹ്‌റാനിലെ പ്രധാന കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ ട്രംപ്, രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ ഇറാന്റെ സൈനിക ശേഷി തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേർഷ്യൻ ഗൾഫിൽ തകർന്നു […]
ചികിത്സാ പിഴവ് മൂലം രോഗിയുടെ മരണം; ഒന്റാറിയോയിൽ ഡോക്ടർക്ക് ആറ് മാസത്തെ സസ്പെൻഷൻ; ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ

ടൊറന്റോ: ഒന്റാറിയോയിലെ പ്രമുഖ ന്യൂറോ സർജൻ ഡോ. സ്റ്റീഫൻ ജോസഫ് കൊനാസിയേവിച്ചിന് ആറ് മാസത്തെ ലൈസൻസ് സസ്പെൻഷൻ ഏർപ്പെടുത്തി. ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നട്ടെല്ലുമായി ബന്ധപ്പെട്ട കുത്തിവെപ്പിനെത്തുടർന്ന് 70 വയസ്സുള്ള ഒരു രോഗി മരിക്കാനിടയായ സംഭവത്തിലാണ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാറിയോ ഈ കർശന നടപടിയെടുത്തത്. ടൊറന്റോ, ഹാമിൽട്ടൺ, ന്യൂമാർക്കറ്റ് എന്നിവിടങ്ങളിൽ ക്ലിനിക്കുകൾ നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. രോഗിയുടെ കഴുത്തിലെയും […]