newsroom@amcainnews.com

അവധിക്കാലം ആഘോഷമാക്കാം: കാനഡ സ്ട്രോങ് പാസ് തിരിച്ചെത്തുന്നു

കാനഡയിൽ വേനൽക്കാല യാത്രകൾ കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ‘കാനഡ സ്ട്രോങ് പാസ്’ തിരിച്ചെത്തുന്നു. ജൂൺ 19 മുതൽ സെപ്റ്റംബർ ഏഴ് വരെ നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിന്‍റെ മൂന്നാം ഘട്ടമാണ് ഇപ്പോൾ ആരംഭിക്കുന്നത്. കാനഡയിലെ നാഷണൽ പാർക്കുകൾ, ചരിത്രപരമായ സ്ഥലങ്ങൾ, മ്യൂസിയങ്ങൾ എന്നിവ സൗജന്യമായി സന്ദർശിക്കാനും, താമസസ്ഥലങ്ങൾക്ക് 25% വരെ കിഴിവ് നേടാനും സഹായിക്കുന്ന ടൂറിസം പ്രോത്സാഹന പദ്ധതിയാണ് കാനഡ സ്ട്രോങ്ങ് പാസ്. പാർക്സ് കാനഡയുടെ എല്ലാ നാഷണൽ പാർക്കുകളിലും, ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലും പ്രവേശനം സൗജന്യമാണ്. കൂടാതെ റെയിൽ  ടിക്കറ്റുകളിലും താമസസൗകര്യങ്ങളിലും വലിയ ഇളവുകളും ലഭിക്കും. കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും പുറമെ വിനോദസഞ്ചാരികൾക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നതാണ് കാനഡ സ്‌ട്രോങ് പാസിന്‍റെ പ്രത്യേകത. 17 വയസ്സിന് താഴെയുള്ളവർക്ക് മ്യൂസിയങ്ങളിലും വിയ റെയിലിലും സൗജന്യ പ്രവേശനം ലഭിക്കുമ്പോൾ, 18 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾക്ക് ടിക്കറ്റ് നിരക്കിൽ 25 മുതൽ 50% വരെ ഇളവ് ലഭിക്കും.

വിദേശികൾക്കുള്ള അമേരിക്കൻ നാഷണൽ പാർക്കുകളിലെ പ്രവേശന നിരക്ക് കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ, കാനഡയുടെ ഈ നീക്കം ആഭ്യന്തര വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകും. 2025 ലെ വേനൽക്കാലത്ത് ആദ്യമായി അവതരിപ്പിച്ച കാനഡ സ്ട്രോങ് പാസ്, വിയ റെയിൽ യാത്രക്കാരുടെ എണ്ണത്തിൽ 6.5% വർധനയും പാർക്സ് കാനഡ സൈറ്റുകളിലേക്കുള്ള സന്ദർശനത്തിൽ 13% വർധനയ്ക്കും കാരണമായി. കൂടാതെ ദേശീയ മ്യൂസിയം സന്ദർശനങ്ങളിൽ ശരാശരി 15% വർധനയും രേഖപ്പെടുത്തി.

You might also like

ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ യുഎസ് നീക്കം ശക്തമാക്കുന്നു; ഗോൾഡി ബ്രാറിനായി ‘ഓപ്പറേഷൻ ഹാർഡ് ബോൾ’

കാനഡ തൊഴിൽ റിപ്പോർട്ടിന് മുന്നോടിയായി ടി.എസ്.എക്സ് (TSX) സൂചികയിൽ നേട്ടം; പശ്ചിമേഷ്യൻ സംഭവവികാസങ്ങളും ചർച്ചകളിൽ

ബെംഗളൂരുവിൽ ക്രൂരത: പിതാവ് കുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി

ഇന്ത്യൻ രൂപ, പാകിസ്ഥാൻ രൂപ, ഫിലിപ്പൈൻ പെസോ എന്നിവയുടെ മൂല്യം കുറയുന്നു

യുഎസ് പസഫിക് ദ്വീപുകളിൽ കടുത്ത നാശം വിതച്ച് ‘സൂപ്പർ ടൈഫൂൺ ബാവി’ കരയിലേക്ക്

എയർബാഗ് തകരാർ: കാനഡയിലും യുഎസിലും ലാൻഡ് റോവർ എസ്‌യുവികൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You