newsroom@amcainnews.com

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

ക്യൂബെക്ക് നഗരമായ മോൺട്രിയലിൽ രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. സിനിമ കാണാനെത്തിയ ഒരു വിഭാഗം ആളുകൾ തിയേറ്ററിലെ സ്ക്രീൻ അടിച്ചു തകർക്കുകയും ഇതേത്തുടർന്ന് പോലീസ് ഇടപെടുകയും ചെയ്തു. മോൺട്രിയലിലെ ആറ്റ്‌വാട്ടർ, ആംഗ്രിഗ്നൺ എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ക്രീനുകൾ നശിപ്പിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

സംഘർഷങ്ങൾക്കിടയിലും ചിത്രം ആഗോള ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. മാർച്ച് 19-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 500 കോടി രൂപയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രം 300 കോടിക്ക് അടുത്ത് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലറിൽ അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ വമ്പൻ വിജയത്തിനിടയിലും വിദേശ രാജ്യങ്ങളിലുണ്ടായ ഈ അക്രമം സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

You might also like

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Alberta’s separation referendum decades in the making as voters prepare for October 19 decision

അൽബെർട്ടയുടെ വേർപിരിയൽ റഫറണ്ടം: ദശാബ്ദങ്ങളുടെ ചരിത്രത്തിനുശേഷം ഒക്ടോബർ 19-ലെ നിർണ്ണായക തീരുമാനത്തിലേക്ക് വോട്ടർമാർ

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

Top Picks for You
Top Picks for You