newsroom@amcainnews.com

യുഎസിൽ സിനഗോഗിന് നേരെ ആക്രമണം; അക്രമിയെ കൊലപ്പെടുത്തി

അമേരിക്കയിലെ മിഷിഗനിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തി. ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല. പന്ത്രണ്ടായിരം അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140 ഓളം കുട്ടികൾ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം. എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എഫ്ബിഐ അറിയിച്ചു.

മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം കെട്ടിടത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായത്. കൊല്ലപ്പെട്ട അക്രമി മിഷിഗനിൽ താമസിക്കുന്ന ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന. അക്രമത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റർ ചെയ്തത് ഈയാളുടെ പേരിലാണ്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്‌റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ച് വീഴ്ത്തിയതായി ഓക്ക്‌ലാൻഡ് കൗണ്ടി പൊലീസ് പറഞ്ഞു. വാഹനം ഇടിച്ച് ഒരു സുരക്ഷാ ജീവനക്കാരന് പരുക്കേറ്റിട്ടുണ്ട്. പരിശോധനയിൽ അക്രമിയുടെ വാഹനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.

You might also like
India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Top Picks for You
Top Picks for You