newsroom@amcainnews.com

കവനൻ്റ് ഹെൽത്തുമായുള്ള കരാറിന് അംഗീകാരം: ആൽബർട്ടയിൽ നഴ്സുമാർക്ക് ശമ്പള വർധന

ആൽബർട്ടയിലെ നഴ്സുമാരും കവനൻ്റ് ഹെൽത്തും (Covenant Health) തമ്മിലുള്ള പുതിയ കരാർ അംഗീകരിച്ചതായി ആൽബർട്ട യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (AUPE) അറിയിച്ചു. പ്രവിശ്യയിലെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ വേതനത്തിലും ജോലി സാഹചര്യങ്ങളിലും പുതിയ കരാർ മാറ്റം വരുത്തുമെന്ന് യൂണിയൻ വ്യക്തമാക്കി. 2024 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യമുള്ള ഈ കരാർ 2028 മാർച്ച് 31 വരെ തുടരും. പുതിയ കരാർ അംഗീകരിക്കുന്നതിനായി യൂണിയൻ അംഗങ്ങളിൽ 69.8 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

കരാർ പ്രകാരം നഴ്സിംഗ് പരിചരണ വിഭാഗത്തിലെ ജീവനക്കാർക്ക് നാല് വർഷത്തേക്ക് 12 ശതമാനം ശമ്പള വർധന ലഭിക്കും. ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്സുമാർക്ക് (LPN) പത്ത് ശതമാനം മാർക്കറ്റ് അഡ്ജസ്റ്റ്മെന്റ് വേതനവും അനുവദിക്കും. ഇതിന് പുറമെ സർട്ടിഫൈഡ്, അൺസർട്ടിഫൈഡ് ഹെൽത്ത് കെയർ എയിഡുകൾക്ക് നാല് ശതമാനം വേതന വർധനവിനും കരാറിൽ വ്യവസ്ഥയുണ്ടെന്ന് AUPE പ്രസിഡന്റ് സാന്ദ്ര അസോക്കർ അറിയിച്ചു.

You might also like

സമരഭീതിയൊഴിഞ്ഞു: പുതിയ കരാറിന് അംഗീകാരം നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

Tragic accident claims a family's lives: Father, mother, and son die after falling from hilltop

കുടുംബത്തിന്റെ ജീവനെടുത്ത ദാരുണ അപകടം: കുന്നിൻ മുകളിൽ നിന്ന് വീണ് അച്ഛനും അമ്മയും മകനും മരിച്ചു

Missing NYC grandma found dead in Las Vegas drainage ditch as surveillance captures her ‘collapsing’ during final moments: cops

ന്യൂയോർക്കിൽ നിന്ന് കാണാതായ വൃദ്ധയെ ലാസ് വെഗാസിൽ മരിച്ച നിലയിൽ കണ്ടെത്തി

കീവിൽ വീണ്ടും റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം; സിവിലിയൻ മേഖലകളിൽ വ്യാപക നാശനഷ്ടം

ഓണം ആഘോഷിച്ച് ഹ്യൂസ്റ്റൺ ക്നാനായ ഇടവക സീനിയർ മിനിസ്ട്രി

Top Picks for You
Top Picks for You