newsroom@amcainnews.com

യുഎസ് സർവീസുകൾ വെട്ടിക്കുറച്ച് കനേഡിയൻ വിമാനക്കമ്പനികൾ

കാനഡ-യുഎസ് വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയതോടെ പ്രമുഖ കനേഡിയൻ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. എയർ ട്രാൻസാറ്റ് (Air Transat), വെസ്റ്റ് ജെറ്റ് (WestJet) എന്നീ കമ്പനികളാണ് തങ്ങളുടെ യുഎസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയത്. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും അമേരിക്കയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് പോർട്ടർ എയർലൈൻസ് (Porter Airlines) രംഗത്തെത്തിയിട്ടുണ്ട്.

2025-ൽ അതിർത്തി കടന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി വെസ്റ്റ് ജെറ്റ് അറിയിച്ചു. ഇതേത്തുടർന്ന് അറ്റ്‌ലാന്റ, നാഷ്‌വിൽ, ഒർലാൻഡോ, സീറ്റിൽ, സാൻ ഫ്രാൻസിസ്കോ തുടങ്ങി വിവിധ നഗരങ്ങളെ കാനഡയിലെ എഡ്മന്റൺ, വിന്നിപെഗ്, വാൻകൂവർ എന്നിവയുമായി ബന്ധിപ്പിക്കുന്ന 16 പ്രധാന റൂട്ടുകളാണ് കമ്പനി നിർത്തിയത്. ഭാവിയിൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എയർ ട്രാൻസാറ്റ് ആകട്ടെ, ഈ വേനൽക്കാലത്തെ മുഴുവൻ യുഎസ് സർവീസുകളും റദ്ദാക്കി. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ, ഒർലാൻഡോ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളാണ് കമ്പനി നിർത്തലാക്കിയത്.

You might also like

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You