newsroom@amcainnews.com

അധിക നിരക്ക് ഈടാക്കി: ബാങ്ക് ഓഫ് മോൺട്രിയലിന് 40 ലക്ഷം ഡോളർ പിഴ

ബാങ്ക് സേവനങ്ങളിൽ ഇളവുകൾക്ക് അർഹതയുള്ളവരിൽ നിന്നും നിയമവിരുദ്ധമായി ഫീസുകൾ ഈടാക്കിയ ബാങ്ക് ഓഫ് മോൺട്രിയലിൽ (BMO) നിന്നും വൻ തുക പിഴ ഈടാക്കാൻ ഉത്തരവ്. കാനഡയിലെ ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി (FCAC) 40 ലക്ഷം ഡോളർ പിഴയാണ് ബാങ്കിനെതിരെ ചുമത്തിയിരിക്കുന്നത്. കാനഡയിൽ പുതുതായി എത്തിയവർ, മെഡിക്കൽ-ഡെൻ്റൽ വിദ്യാർത്ഥികൾ, തദ്ദേശീയരായ ബാങ്കിങ് ഉപയോക്താക്കൾ എന്നിവർക്കായി പ്രത്യേകം വിഭാവനം ചെയ്ത ഡിസ്കൗണ്ട് പ്ലാനുകളിലാണ് പ്രധാനമായും അധിക ചാർജ് ഈടാക്കിയത്.

2010 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം 1,01,091 ഉപയോക്താക്കളിൽ നിന്നും ഇത്തരത്തിൽ ഫീസുകൾ ഈടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവിൽ ഇളവുകൾ ലഭിക്കേണ്ടിയിരുന്ന പ്ലാനുകളിൽ നിന്ന് തെറ്റായ രീതിയിൽ ഫീസ് ഈടാക്കുകയും അത് കൃത്യമായി വെളിപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെടുകയും ചെയ്തു. ഇതിനോടകം തന്നെ 30 ലക്ഷം ഡോളറിലധികം ബാങ്ക് ഉപയോക്താക്കൾക്ക് തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുകയായ ആറ് ലക്ഷം ഡോളർ, ഉടമകളെ കണ്ടെത്താൻ കഴിയാത്തതിനാൽ ബാങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി.

You might also like
Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Top Picks for You
Top Picks for You