newsroom@amcainnews.com

എഐ ഉപയോഗിച്ചുള്ള റാംസംവെയർ ആക്രമണങ്ങൾ കാനഡയിൽ വർധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി

എഐ ഉപയോഗിച്ചുള്ള റാംസംവെയർ ആക്രമണങ്ങൾ കാനഡയിൽ വർധിച്ചുവരുന്നതായി കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ വിവരങ്ങൾ ചോർത്തുന്നതിനും ലോക്ക് ചെയ്യുന്നതിനുമായി സൈബർ കുറ്റവാളികൾ കൂടുതൽ നൂതനമായ എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് ബുധനാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാജ ചിത്രങ്ങൾ (Deepfakes) നിർമ്മിക്കാനും, സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ എളുപ്പത്തിൽ കണ്ടെത്താനും, ഇരകളുമായി വിലപേശലുകൾ നടത്താനും കുറ്റവാളികൾ എ.ഐയെ കൂട്ടുപിടിക്കുന്നതായാണ് കണ്ടെത്തൽ.

സാധാരണ കുറ്റവാളികൾക്ക് പോലും സാങ്കേതിക തടസ്സങ്ങൾ മറികടന്ന് വലിയ സ്ഥാപനങ്ങളെയും ആശുപത്രികളെയും സർവ്വകലാശാലകളെയും ലക്ഷ്യം വയ്ക്കാൻ ഇത് വഴിയൊരുക്കുന്നു. റാംസംവെയർ ഭീഷണി വരും വർഷങ്ങളിൽ കാനഡയുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് സൈബർ സെൻ്റർ മേധാവി രാജീവ് ഗുപ്ത വ്യക്തമാക്കി. ഡാറ്റ തിരികെ ലഭിക്കുന്നതിനായി ക്രിപ്‌റ്റോകറൻസി വഴി പണം ആവശ്യപ്പെടുന്നതും, പണം നൽകിയില്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവായിട്ടുണ്ട്.

അക്കൗണ്ടുകൾക്ക് മൾട്ടി-ഫാക്ടർ ഓതൻ്റിക്കേഷൻ (MFA) ഏർപ്പെടുത്തുക, സോഫ്റ്റ്‌വെയറുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക, വിവരങ്ങൾ ബാക്കപ്പ് ചെയ്യുക തുടങ്ങിയ അടിസ്ഥാന സുരക്ഷാ മാർഗങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

ഫെഡറൽ ഗൺ ബൈ ബാക്ക് പ്രോഗ്രാം: എതിർപ്പുകൾ തള്ളി ഗാരി അനന്തസംഗരി

അധിക നിരക്ക് ഈടാക്കി: ബാങ്ക് ഓഫ് മോൺട്രിയലിന് 40 ലക്ഷം ഡോളർ പിഴ

കാനഡയിലെ ന്യൂ ബ്രൺസ്വിക് കുടിയേറ്റ നിയമങ്ങൾ പരിഷ്കരിച്ചു; ഹോട്ടൽ, റീട്ടെയിൽ മേഖലകളിൽ നിയന്ത്രണം, ആരോഗ്യ-നിർമ്മാണ മേഖലകൾക്ക് മുൻഗണന

അഞ്ചാംപനി: കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി PAHO

കാനഡയുടെ ദേശീയ ഐക്യവും സാംസ്‌കാരിക പൈതൃകവും രാഷ്ട്രീയ നേതൃത്വത്തിൻ്റെ വീഴ്ചകൾ കാരണം അപകടത്തിലാണെന്ന് പ്രമുഖ നിരീക്ഷകൻ ലാറി മാഹർ

ഇ.ഡി റെയ്ഡിനിടെ കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി

Top Picks for You
Top Picks for You