newsroom@amcainnews.com

മിനിയാപൊളിസിലെ വെടിവയ്പ്പിന് പിന്നാലെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെതിരെ വിമർശനം; സ്വന്തം പാർട്ടിയിലെ സെനറ്റർമാരെ ‘തോൽവികൾ’ എന്ന് വിളിച്ച് ട്രംപ്, പാർട്ടിയിൽ കടുത്ത ഭിന്നത

വാഷിംഗ്ടൺ: മിനിയാപൊളിസിലെ വിവാദമായ വെടിവയ്പ്പിന് പിന്നാലെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെതിരെ വിമർശനം ഉന്നയിച്ച സ്വന്തം പാർട്ടിയിലെ സെനറ്റർമാർക്കെതിരെ ആഞ്ഞടിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിസ മുർകോവ്സ്കിയെയും തോം ടില്ലിസിനെയും ‘തോൽവികൾ’ എന്നും ‘വളരെ മോശം സെനറ്റർമാർ’ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. എബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിൻറെ ഈ രൂക്ഷപരാമർശം.

മിനിയാപൊളിസിൽ ഫെഡറൽ ഏജൻറുകളുടെ വെടിയേറ്റ് ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ ക്രിസ്റ്റി നോമിന്റെ നേതൃത്വത്തിനെതിരെ ഇരു സെനറ്റർമാരും പരസ്യമായി രംഗത്തെത്തിയിരുന്നു. നോമിന് ഈ വകുപ്പ് ഭരിക്കാനുള്ള പ്രാപ്തിയില്ലെന്നും അവർ സ്ഥാനമൊഴിയണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രംപ് ഇതിനെ തള്ളിക്കളഞ്ഞു. “മുർകോവ്സ്കി എപ്പോഴും റിപ്പബ്ലിക്കൻമാർക്ക് എതിരാണ്. ടില്ലിസ് ആകട്ടെ അടുത്ത തവണ മത്സരിക്കുന്നില്ല, അതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയില്ല,” ട്രംപ് പറഞ്ഞു. അമേരിക്കൻ അതിർത്തി ലോകത്തിലെ ഏറ്റവും ശക്തമായ നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആഭ്യന്തര സുരക്ഷാ വകുപ്പിനെ ക്രിസ്റ്റി നോം നശിപ്പിക്കുകയാണെന്ന് ടില്ലിസ് ആരോപിച്ചു. റിപ്പബ്ലിക്കൻമാർക്ക് മുൻതൂക്കം ലഭിക്കേണ്ട ഇമിഗ്രേഷൻ വിഷയത്തിൽ നോമിന്റെ പരാജയം പാർട്ടിയെ നാണം കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഉപദേശകനായ സ്റ്റീഫൻ മില്ലറെ “അപ്രാപ്തിയുടെ ഉദാഹരണം” എന്നാണ് ടില്ലിസ് വിശേഷിപ്പിച്ചത്. ക്രിസ്റ്റി നോമിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്നും പുതിയൊരു നേതൃത്വം വകുപ്പിന് ആവശ്യമാണെന്നുമാണ് മുർകോവ്സ്കി പ്രതികരിച്ചത്.

You might also like

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ലണ്ടനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇന്ത്യൻ വംശജന് 34 വർഷം തടവുശിക്ഷ

വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം: ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

അനുഗ്രഹപ്രഭയില്‍ ഡാലസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിധ്യാനം

Top Picks for You
Top Picks for You