newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ബാധിക്കുന്ന പുതുവർഷത്തിലെ ബാങ്ക് ഓഫ് കാനഡയുടെ ആദ്യ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന് (ജനുവരി 28) നടക്കും. സാമ്പത്തിക മാന്ദ്യം തടയുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സെൻട്രൽ ബാങ്കിന്‍റെ പണനയം നിർണ്ണായകമാണെന്നതിനാൽ ഓരോ പലിശനിരക്ക് പ്രഖ്യാപനവും ആകാംക്ഷയോടെയാണ് സാമ്പത്തിക വിദഗ്ധർ അടക്കം കാത്തിരിക്കുന്നത്. അതേസമയം സെൻട്രൽ ബാങ്ക് അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.

2025-ലെ അവസാന പ്രഖ്യാപനത്തിൽ ബാങ്ക് ഓഫ് കാനഡ 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷം ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചു. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായി കുറച്ചിരുന്നു.

You might also like
"Leave Immediately": Indian-Origin Mayor Swarnjit Singh Takes a Firm Stand Against ICE, Declares Full Support for Immigrants.

“ഉടൻ മടങ്ങിപ്പോകണം”: ഐ.സി.ഇയ്‌ക്കെതിരെ (ICE) ശക്തമായ നിലപാടുമായി അമേരിക്കൻ നഗരത്തിലെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജിത് സിംഗ്; കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ.

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

‘ഡെസ്റ്റിനേഷൻ കാനഡ’ തലപ്പത്തേക്ക് ജഗ്മീത് സിങ്? കടുത്ത വിമർശനവുമായി പ്രതിപക്ഷം

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You