newsroom@amcainnews.com

കാനഡയിൽ ജനസംഖ്യയിൽ വൻ കുതിപ്പ്? 2075-ൽ 75.8 ദശലക്ഷം ആകുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

അടുത്ത 50 വർഷത്തിനുള്ളിൽ കാനഡയിൽ വൻ ജനസംഖ്യാ വർധന ഉണ്ടാകുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. 2025 മുതൽ 2075 വരെയുള്ള കാലയളവിൽ നിലവിൽ 4.17 കോടിയുള്ള രാജ്യത്തെ ജനസംഖ്യ 75.8 ദശലക്ഷമായി കുതിച്ചുയരും. ജനസംഖ്യാ വളർച്ച മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലായിരിക്കുമെന്നും ഫെഡറൽ ഏജൻസി പറയുന്നു. വളർച്ചാ നിരക്ക് ഇടത്തരമാണെങ്കിൽ 2075-ൽ ജനസംഖ്യ 57.4 ദശലക്ഷമായും, വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യമാണെങ്കിൽ അത് 44 ദശലക്ഷമായും വർധിക്കും. അതേസമയം ഉയർന്ന വളർച്ചാ നിരക്കാണെങ്കിൽ ഇത് 75.8 ദശലക്ഷം ആകുമെന്നാണ് ഫെഡറൽ ഏജൻസി പ്രവചിക്കുന്നു.

ഭാവിയിൽ ഒൻ്റാരിയോയും ക്യുബെക്കും തന്നെയാകും ജനസംഖ്യാ വളർച്ചയിൽ മുൻപന്തിയിൽ നിൽക്കുക. എന്നാൽ, പടിഞ്ഞാറൻ പ്രവിശ്യകളായ ആൽബർട്ട, മാനിറ്റോബ, സാസ്കാച്ചവൻ എന്നിവ രാജ്യത്തിന്റെ മൊത്തം ജനസംഖ്യാ വളർച്ചയിൽ വലിയ പങ്കാളിത്തം വഹിക്കും. ഇതിൽ ആൽബർട്ട ജനസംഖ്യയുടെ കാര്യത്തിൽ ബ്രിട്ടീഷ് കൊളംബിയയെ മറികടക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം നോവ സ്കോഷ്യ, ന്യൂഫൗണ്ട്‌ലാൻഡ് തുടങ്ങിയ ചെറിയ പ്രവിശ്യകളുടെ വിഹിതം കുറയാനാണ് സാധ്യത.

You might also like
Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

ആലുവ സ്ക്വാഡിന്റെ സാഹസിക അന്വേഷണം: പ്രധാന വിവരങ്ങൾ

US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

അലർജി സാധ്യത: കാനഡയിൽ ഹെർഷീസ് കിസ്സസ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചു

അസൈലം നയത്തിൽ മാറ്റവുമായി യുഎസ്; ആയിരങ്ങൾ നാടുകടത്തൽ ഭീഷണിയിൽ

Top Picks for You
Top Picks for You