newsroom@amcainnews.com

മികച്ച ഇന്റീരിയർ, ജനറൽ കോച്ചുകളിലും കുഷ്യൻ സീറ്റുകൾ, സിസിടിവി ക്യാമറകൾ…. 1740 പേർക്കു യാത്ര ചെയ്യാം; അമൃത് ഭാരത് പ്രതിവാര ട്രെയിനുകൾ 27 മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത, തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകൾ 27 മുതലും തൃശൂർ-ഗുരുവായൂർ പാസഞ്ചർ 26 മുതലും സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെർലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്‌ഷനിലേക്കുമാണ് അമൃത് ഭാരത് സർവീസുകൾ.

താംബരം-തിരുവനന്തപുരം സെൻട്രൽ ട്രെയിൻ 28ന് വൈകിട്ട് 5 മണിക്ക് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 29ന് രാവിലെ 10.40ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.45ന് താംബരത്ത് എത്തും. തിരുവനന്തപുരം നോർത്ത് – ചെർലാപ്പള്ളി ട്രെയിൻ 27ന് രാവിലെ 7.15ന് ചെർലാപ്പള്ളിയിൽനിന്നു പുറപ്പെട്ട് 28ന് ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. 28ന് തിരുവനന്തപുരം നോർത്തിൽനിന്ന് വൈകിട്ട് 5.30നാണ് ട്രെയിൻ പുറപ്പെടുക. 29ന് രാത്രി 11.30ന് ചെർലാപ്പള്ളിയിൽ എത്തും.

നാഗർകോവിലിൽ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്‌ഷനിലേക്കുള്ള ട്രെയിൻ 27ന് രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 5 മണിക്ക് മംഗളൂരുവിൽ എത്തും. 1.10നാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. വർക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. 28ന് രാവിലെ എട്ടുമണിക്ക് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.25ന് തിരുവനന്തപുരത്തും 10.05ന് നാഗർകോവിലിലും എത്തും. 24 മുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. തൃശൂർ – ഗുരുവായൂർ പ്രതിദിന പാസഞ്ചർ 26ന് വൈകിട്ട് 6.10ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് 6.50 ന് തൃശൂരിൽ എത്തും. തൃശൂരിൽനിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിൽ എത്തും.

11 ജനറൽ കോച്ചുകളും 8 സ്ലീപ്പർ കോച്ചുകളും വീതമാണ് അമൃത് ഭാരത് സർവീസുകൾക്കുള്ളത്. 1740 പേർക്കു യാത്ര ചെയ്യാൻ കഴിയും. മികച്ച ഇന്റീരിയർ, ജനറൽ കോച്ചുകളിലും കുഷ്യൻ സീറ്റുകൾ, സിസിടിവി ക്യാമറകൾ, അഗ്‌നിരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. അന്ത്യോദയ ട്രെയിനുകളിലെ പോലെ പ്രത്യേക നിരക്കാണ് അമൃത് ഭാരത് ട്രെയിനുകൾക്കും. ജനറൽ കോച്ചിൽ 50 കിലോമീറ്റർ വരെയുള്ള യാത്രയ്ക്കു 36 രൂപയും സ്ലീപ്പർ ക്ലാസിൽ 200 കിലോമീറ്റർ വരെ 149 രൂപയുമാണു അടിസ്ഥാന ടിക്കറ്റ് നിരക്ക്. ആർഎസി (റിസർവേഷൻ എഗെയ്‍ൻസ്റ്റ് ക്യാൻസലേഷൻ) ടിക്കറ്റുകൾ ഉണ്ടായിരിക്കില്ല.

You might also like

പ്രായപൂർത്തിയാകാത്തവരെ ഓൺലൈൻ വഴി ചൂഷണം ചെയ്യാൻ ശ്രമം: നോർവാക്കിൽ നാല് പേർ അറസ്റ്റിൽ

വൈറ്റ് ഹൗസ് UFC ഫ്രീഡം 250 പരിപാടിക്കെതിരെയുള്ള ഡ്രോൺ ആക്രമണ പദ്ധതി; 5 പേരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

രാജ്യത്ത് ഗാർഹിക കടം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

സൈജു കുറുപ്പിന്റെ ഹൊറർ ത്രില്ലർ ‘ഗു’ മനോരമമാക്സിൽ; കാത്തിരുന്ന ഒടിടി റിലീസ് എത്തി

ആൽബർട്ടയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ തടാകത്തിൽ വീണ് പതിനൊന്നുകാരൻ മരിച്ചു

Top Picks for You
Top Picks for You