newsroom@amcainnews.com

ഞാൻ ഒരു ഏകാധിപതിയാണ്, ചിലപ്പോൾ നമുക്കൊരു ഏകാധിപതിയെ ആവശ്യമായി വരും; ഏകാധിപതിയെന്ന് സ്വയം വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ദാവോസ്: ഏകാധിപതിയെന്ന് സ്വയം വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ചതിന് പിന്നാലെയാണു ട്രംപ് സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ചത്. ഉച്ചകോടിയിൽ നടത്തിയ തന്റെ പ്രസംഗത്തിന് ലഭിച്ച മികച്ച സ്വീകരണത്തെ കുറിച്ചും ട്രംപ് വാചാലനായി.

‘‘ഒരു നല്ല പ്രസംഗം ഞങ്ങൾ നടത്തി. മികച്ച പ്രതികരണങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ആ പ്രസംഗത്തിന് ഞങ്ങൾക്ക് നല്ല അഭിപ്രായങ്ങൾ ലഭിച്ചെന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഭീകരനായ ഏകാധിപതിയെപ്പോലുള്ള ആളാണ് അയാളെന്ന് സാധാരണയായി അവർ പറയും. ഞാൻ ഒരു ഏകാധിപതിയാണ്. എന്നാൽ ചിലപ്പോൾ നമുക്കൊരു ഏകാധിപതിയെ ആവശ്യമായി വരും. ഇതെല്ലാം സാമാന്യബോധത്തിൽ അധിഷ്ഠിതമാണ്’’ – ട്രംപ് പറഞ്ഞു.

ഇതാദ്യമായല്ല ട്രംപ് സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നത്. 2025 ഓഗസ്റ്റിൽ, തലസ്ഥാനമായ വാഷിങ്ടനിൽ തന്റെ ഫെഡറൽ നിയന്ത്രണം കർശനമാക്കാനും പതാക കത്തിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെക്കവേ, ഒരു ഏകാധിപതിയെയാണ് അമേരിക്കക്കാർ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

You might also like

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You