newsroom@amcainnews.com

കാനഡ-ചൈന കരാറിനെ വരവേറ്റ് സസ്‌കാച്ചെവൻ കനോല കർഷകർ

കാനഡ-ചൈന വ്യാപാരബന്ധത്തിലെ പുതിയ മാറ്റങ്ങളിൽ ശുഭ പ്രതീക്ഷയറിയിച്ച് സസ്‌കാച്ചെവനിലെ കനോല കർഷകർ. പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രീമിയർ സ്കോട്ട് മോയും നടത്തിയ സംയുക്ത ചൈന സന്ദർശനത്തിന് പിന്നാലെ കനോല നികുതി 15 ശതമാനമായി കുറഞ്ഞതോടെ, തങ്ങൾ അനുഭവിച്ചിരുന്ന അവഗണനയ്ക്ക് അവസാനമായെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം മികച്ച വിളവ് ലഭിച്ചിട്ടും ചൈനീസ് വിപണിയിലെ തടസ്സങ്ങൾ കാരണം അർഹമായ വില ലഭിക്കാതെ പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ഈ കരാർ വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് കളമൊരുക്കുമെന്ന് സസ്കാച്വാനിലെ കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു.

ഫെഡറൽ സർക്കാരും പ്രവിശ്യാ ഭരണകൂടവും കർഷകരുടെ താൽപ്പര്യങ്ങൾക്കായി ഒരുമിച്ച് നിന്നതിനെ ഏറെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നതായും അവർ സൂചിപ്പിച്ചു. കനോലയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വീണ്ടും ഡിമാൻഡ് വർധിക്കുന്നതോടെ 2026-ൽ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. പ്രകൃതി കനിയുകയാണെങ്കിൽ ഈ വർഷം കൃഷി ലാഭകരമാകുമെന്നും, പടിഞ്ഞാറൻ കാനഡയിലെ കർഷകരുടെ ശബ്ദം ഫെഡറൽ സർക്കാർ കേട്ടു തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും കർഷക പ്രതിനിധികൾ വ്യക്തമാക്കി.

You might also like
Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Top Picks for You
Top Picks for You