newsroom@amcainnews.com

ആശുപത്രികൾക്കിടയിൽ മികച്ച ഏകോപനവും വ്യക്തമായ ഉത്തരവാദിത്തവും പുനഃസ്ഥാപിക്കണം; ആൽബെർട്ടയിലെ പുതിയ ആരോഗ്യ പരിഷ്കരണങ്ങൾക്കെതിരെ വിമർശനവുമായി ഡോക്ടർമാർ രംഗത്ത്

ൽബർട്ടയിലെ പുതിയ ആരോഗ്യ പരിഷ്കരണങ്ങൾക്കെതിരെ വിമർശനവുമായി ഡോക്ടർമാർ രംഗത്ത്. ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ അമിതമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നും സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ ആരോപിച്ചു. സർക്കാരിന്റെ പുതിയ ആരോഗ്യ പരിഷ്കാരങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA) കുറ്റപ്പെടുത്തി.

രോഗികളുടെ വർദ്ധിച്ച ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ സംവിധാനം പരാജയപ്പെട്ടുവെന്ന് എ.എം.എ. പ്രസിഡന്റ് ബ്രയാൻ വിർസ്ബ പറഞ്ഞു. 2022 അവസാനം മുതൽ വലിയ നഗരങ്ങളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ കാത്തിരിപ്പ് സമയം 70% വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന തിരക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനാൽ രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ആശുപത്രികൾക്കിടയിൽ മികച്ച ഏകോപനവും വ്യക്തമായ ഉത്തരവാദിത്തവും പുനഃസ്ഥാപിക്കണമെന്ന് എ.എം.എ. സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രീമിയർ ഡാനിയൽ സ്മിത്തും മന്ത്രിമാരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷമായ എൻ.ഡി.പി.യിലെ സാറാ ഹോഫ്മാൻ പറഞ്ഞു. വെറും പ്രസ്താവനകൾ ഇറക്കാതെ ആരോഗ്യപ്രവർത്തകർക്ക് യഥാർത്ഥ പിന്തുണ നൽകണമെന്നും സാറാ ഹോഫ്മാൻ ആവശ്യപ്പെട്ടു.

You might also like
Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Top Picks for You
Top Picks for You