newsroom@amcainnews.com

‘ഇന്ത്യൻ ഐഡൽ സീസൺ 3’ റിയാലിറ്റി ഷോ വിജയിയും നടനുമായ പ്രശാന്ത് തമാങ് അന്തരിച്ചു

ന്യൂഡൽഹി: ‘ഇന്ത്യൻ ഐഡൽ സീസൺ 3’ റിയാലിറ്റി ഷോ വിജയിയും നടനുമായ പ്രശാന്ത് തമാങ് (43) അന്തരിച്ചു. ഞായറാഴ്ച ന്യൂഡൽഹിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘പാതാൾ ലോക് 2’ വെബ്സീരീസിൽ അദ്ദേഹം അവതരിപ്പിച്ച വാടകക്കൊലയാളിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡാർജിലിങ്ങിലെ ഗൂർഖ കുടുംബത്തിലാണ് തമാങ് ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ജോലിയിലിരിക്കെ മരണമടഞ്ഞതോടെ പഠനം ഉപേക്ഷിച്ച് തമാങ് പൊലീസിൽ ചേർന്നു. 2007ൽ ‘ഇന്ത്യൻ ഐഡൽ 3’ റിയാലിറ്റി ഷോയിൽ വിജയിച്ച തമാങ്ങിന്റെ ആദ്യ ആൽബം ‘ധന്യവാദ്’ ആയിരുന്നു.

അതേ വർഷം പുറത്തിറങ്ങിയ നേപ്പാളി ഹിറ്റ് ചിത്രം ‘ഗൂർഖ പൽത്താൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന അദ്ദേഹം നിശാനി, പർദേശി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. സൽമാൻ ഖാൻ നായകനായെത്തുന്ന ‘ബാറ്റിൽ ഓഫ് ഗൽവാൻ’ ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഗീത ഥാപ്പയാണ് ഭാര്യ. നാലു വയസ്സുകാരിയായ അരിയാ തമാങ് മകളാണ്.

You might also like
Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

ക്യൂബെക്കിൽ നേരിയ ഭൂചലനം: 2.8 തീവ്രത

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെൻ്റ്: ടീം ഫിലഡൽഫിയ ചാമ്പ്യന്മാർ

ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി

Top Picks for You
Top Picks for You