newsroom@amcainnews.com

മാറ്റങ്ങൾക്ക് വഴി തുറന്ന് ഓസെംപിക് ജനറിക് മരുന്നുകൾ കനേഡിയൻ വിപണിയിലേക്ക്

പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ‘ഓസെംപിക്’ (Ozempic) മരുന്നിന്റെ വില കുറഞ്ഞ ജനറിക് പതിപ്പുകൾ കനേഡിയൻ വിപണിയിലെത്തുന്നത് ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് ആരോഗ്യ വിദഗ്ധർ. മരുന്നിന്റെ പേറ്റന്റ് കാലാവധി അവസാനിക്കുന്നതോടെ സാൻഡോസ് കാനഡ, അപ്പോടെക്സ് തുടങ്ങിയ കമ്പനികൾ സെമാഗ്ലൂട്ടൈഡ് (Semaglutide) എന്ന സജീവ ഘടകം നിർമ്മിക്കാൻ ഹെൽത്ത് കാനഡയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ ഒൻപതോളം കമ്പനികൾ ഹെൽത്ത് കാനഡയുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പുതിയ വർഷത്തിന്റെ പകുതിയോടെ ഇവ വിപണിയിൽ ലഭ്യമാകുമെന്നും കാൽഗറിയിലെ പ്രശസ്ത എൻഡോക്രൈനോളജിസ്റ്റ് ഡോ. സു പെഡേഴ്സൺ പറഞ്ഞു. ബ്രാൻഡ് മരുന്നുകൾക്ക് വലിയ വില നൽകേണ്ടി വന്നിരുന്ന പ്രമേഹ രോഗികൾക്കും അമിതവണ്ണമുള്ളവർക്കും ഈ പുതിയ നീക്കം വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

ജനറിക് മരുന്നുകൾ വിപണിയിലെത്തുന്നതോടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോഴും, അവ എത്രത്തോളം കുറയുമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. സാമ്പത്തിക പ്രയാസം മൂലം മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് രോഗികൾക്ക് ഇത് സഹായകമാകുമെന്ന് ഡോ. പെഡേഴ്സൺ അഭിപ്രായപ്പെട്ടു.കാനഡയിലെ മുതിർന്നവരിൽ ഭൂരിഭാഗവും അമിതവണ്ണവും അനുബന്ധ പ്രശ്നങ്ങളും നേരിടുന്നവരാണെന്നും മരുന്നുകൾക്കൊപ്പം തന്നെ വ്യായാമവും ശരിയായ ജീവിതശൈലിയും അത്യാവശ്യമാണെന്നും ഡോ. പെഡേഴ്സൺ വ്യക്തമാക്കി.

You might also like

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Top Picks for You
Top Picks for You