newsroom@amcainnews.com

ജപ്പാനെ മറികടന്നു, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് സർക്കാർ

ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് സർക്കാർ. നിലവിലെ നാലാം സമ്പദ്‌വ്യവസ്ഥയായ ജപ്പാനെ മറികടന്നതായും 2030 ആകുമ്പോൾ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ജർമനിയെ മറികടക്കുമെന്നും സർക്കാർ അറിയിച്ചു. വർഷാവസാന സാമ്പത്തിക അവലോകന പ്രകാരമാണ് സർക്കാർ പ്രസ്താവന പുറത്തിറക്കിയത്. 2025–26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ യഥാർഥ ജിഡിപി 8.2 ശതമാനം വർധിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഇത് 7.8 ശതമാനവും നാലാം പാദത്തിൽ 7.4 ശതമാനവുമായിരുന്നു വർധന. ‘‘4.18 ട്രില്യൺ യുഎസ് ഡോളർ ജിഡിപി മൂല്യത്തോടെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. 2030 ആകുമ്പോൾ ജർമനിയെ മൂന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളാൻ ഒരുങ്ങുകയാണ്’’, സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ യുഎസാണ്, രണ്ടാം സ്ഥാനത്ത് ചൈനയും. കഴിഞ്ഞ കുറെ വർഷങ്ങളായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ പത്തുവർഷത്തിൽ സമ്പദ്‍വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയായി.

You might also like
Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You