newsroom@amcainnews.com

ആൽബർട്ടയിലെ കാലഹരണപ്പെട്ട ഹെഡ്‌ലൈറ്റ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം ഉയരുന്നു

ൽബർട്ടയിലെ കാലഹരണപ്പെട്ട ഹെഡ്‌ലൈറ്റ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം ഉയരുന്നു. വാഹനങ്ങളിലെ ഹെഡ്‌ലൈറ്റുകളുടെ അമിത പ്രകാശം കാഴ്ചയെ തടസ്സപ്പെടുത്തുന്നത് ഡ്രൈവർമാർക്കിടയിൽ വലിയ ചർച്ചൾക്ക് ഇടയാക്കിയതിനെ തുടർന്നാണിത്. പഴയ ഹാലൊജൻ ബൾബുകൾക്ക് പകരം പുതിയ വാഹനങ്ങളിൽ എൽ.ഇ.ഡി (LED) ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം. എൽഇഡി ബൾബുകൾ കൂടുതൽ തീവ്രമായ പ്രകാശമാണ് പുറത്തുവിടുന്നത്. ഇത് എതിർദിശയിൽ നിന്ന് വരുന്ന ഡ്രൈവർമാരുടെ കണ്ണുകളെ പെട്ടെന്ന് അന്ധമാക്കിയേക്കാം.

കാനഡയിലെ ഹെഡ്‌ലൈറ്റ് നിയമങ്ങൾ പഴയ ഹാലൊജൻ ബൾബുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ LED സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി ഈ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലൈറ്റുകൾ ശരിയായ ദിശയിലല്ല ഘടിപ്പിച്ചിരിക്കുന്നത് എങ്കിൽ പ്രകാശം നേരെ മറ്റ് ഡ്രൈവർമാരുടെ കണ്ണുകളിലേക്ക് പതിക്കും. കൂടാതെ, ഗുണനിലവാരമില്ലാത്ത ആഫ്റ്റർ മാർക്കറ്റ് ലൈറ്റുകളും ഈ പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ നിർബന്ധമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പ്രകാശം തനിയെ ക്രമീകരിക്കാൻ ഇവയ്ക്ക് സാധിക്കും. എന്നാൽ വടക്കേ അമേരിക്കയിൽ ഇത്തരം സംവിധാനങ്ങൾ അത്ര വ്യാപകമല്ല. പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും പുതിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കാൻ ആൽബർട്ട ഗതാഗത മന്ത്രാലയം തീരുമാനിച്ചിട്ടില്ല. എന്നാൽ ഫെഡറൽ അധികൃതർ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പഠനങ്ങൾ നടത്തിവരികയാണ്.

You might also like

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

Top Picks for You
Top Picks for You