newsroom@amcainnews.com

നികുതി തട്ടിപ്പ് തടയാൻ കർശന നിയമപരിഷ്കാരവുമായി ഫെഡറൽ സർക്കാർ

കാനഡ റവന്യൂ ഏജൻസിയെ (സിആർഎ) കബളിപ്പിച്ച് രാജ്യാന്തര തട്ടിപ്പ് സംഘങ്ങൾ കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത പശ്ചാത്തലത്തിൽ, ഫെഡറൽ ബജറ്റിൽ പുതിയ നിയമപരിഷ്കാരത്തിന് നിർദ്ദേശം. ‘കറൗസൽ സ്കീം’ എന്നറിയപ്പെടുന്ന സങ്കീർണ്ണമായ നികുതി തട്ടിപ്പ് തടയാൻ ‘റിവേഴ്സ് ചാർജ് മെക്കാനിസം’ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. വ്യാജ കമ്പനികളുടെ ശൃംഖലയുണ്ടാക്കി സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് കാണിക്കുകയും, യഥാർത്ഥത്തിൽ നികുതി അടയ്ക്കാതെ തന്നെ സർക്കാരിൽ നിന്ന് ജിഎസ്ടി/എച്ച്എസ്ടി റീഫണ്ടുകൾ കൈക്കലാക്കുകയും ചെയ്യുന്ന രീതിയാണിത്. 2017 മുതൽ 2023 വരെയുള്ള കാലയളവിൽ 110 കോടി ഡോളറോളം ഇത്തരത്തിൽ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.

ടെലികമ്മ്യൂണിക്കേഷൻ മേഖലയിലാണ് നിലവിൽ ഈ പുതിയ നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നികുതി അടയ്ക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതിലൂടെ തട്ടിപ്പുകാർക്ക് വ്യാജ റീഫണ്ടുകൾ ക്ലെയിം ചെയ്യുന്നത് തടയാൻ സാധിക്കും. പത്ത് വർഷത്തിലേറെയായി ഈ തട്ടിപ്പിനെക്കുറിച്ച് സിആർഎയ്ക്ക് അറിവുണ്ടായിരുന്നിട്ടും നിയമം നടപ്പിലാക്കാൻ വൈകിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ വർഷങ്ങൾക്ക് മുൻപേ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചിരുന്നു. പുതിയ നിയമം വരുന്ന നാല് വർഷത്തിനുള്ളിൽ 9 കോടി ഡോളറിന്റെ അധിക വരുമാനം സർക്കാരിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ടെലികമ്മ്യൂണിക്കേഷൻ അല്ലാതെ തട്ടിപ്പിന് സാധ്യതയുള്ള മറ്റ് മേഖലകളിലും നിയന്ത്രണം വേണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You