newsroom@amcainnews.com

സ്മാർട്ട് കാറിനുള്ളിൽ 16 അടി നീളമുള്ള കൂറ്റൻ ഗോവണി കയറ്റിക്കൊണ്ടുപോകാൻ ശ്രമം; ഡ്രൈവർക്ക് കനത്ത പിഴ നൽകി കനേഡിയൻ പോലീസ്

ചെറിയ സ്ഥലത്ത് പാർക്ക് ചെയ്യാമെന്നതാണ് സ്മാർട്ട് കാറുകളുടെ പ്രത്യേകത. എന്നാൽ ആ ചെറിയ കാറിനുള്ളിൽ കൂറ്റൻ ഗോവണി കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരു ഡ്രൈവറുടെ സാഹസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയും ഒപ്പം വിമർശനവും ഉയർത്തുന്നത്. കാനഡയിലെ ഓട്ടവയ്ക്ക് അടുത്തുള്ള കാൾട്ടൺ പ്ലേസിലാണ് സംഭവം. ഏകദേശം ഒൻപത് അടി മാത്രം നീളമുള്ള ഒരു ‘സ്മാർട്ട് ഫോർടു’കാറിനുള്ളിലാണ് 16 അടി നീളമുള്ള അലുമിനിയം ഗോവണി കയറ്റാൻ ഡ്രൈവർ മുതിർന്നത്.

കാറിനേക്കാൾ ഏഴ് അടിയോളം അധികം നീളമുണ്ടായിരുന്നു ഈ ഗോവണിക്ക്. ഗോവണിയുടെ ഒരു ഭാഗം കാറിൻ്റെ പിൻഭാഗത്തുകൂടി പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു. ഡ്രൈവർ ഗോവണിയുടെ അറ്റത്ത് ഒരു ചുവന്ന കൊടി കെട്ടിയിരുന്നെങ്കിലും, അത് മതിയായ സുരക്ഷയല്ലെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് വ്യക്തമാക്കി. ഗോവണി കാറിനുള്ളിലെ ഡ്രൈവറുടെ തൊട്ടടുത്തായാണ് വച്ചിരുന്നത്. ഇത് ഡ്രൈവർക്കും റോഡിലെ മറ്റ് വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായിരുന്നു.

ലോഡ് സുരക്ഷിതമല്ലാത്തതിനാലും നിയമങ്ങൾ ലംഘിച്ചതിനാലും പോലീസ് ഡ്രൈവർക്ക് പിഴ ചുമത്തി. പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഇയാൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. വാഹനങ്ങളിൽ സാധനങ്ങൾ കയറ്റുമ്പോൾ അവ കൃത്യമായി കെട്ടിവയ്ക്കണമെന്നും പരിധിയിൽ കൂടുതൽ പുറത്തേക്ക് നീണ്ടുനിൽക്കാൻ പാടില്ലെന്നും അധികൃതർ ജനങ്ങളെ ഓർമ്മിപ്പിച്ചു.

You might also like
Canada Law Commission's 2025-2026 Annual Report Tabled in Parliament

കാനഡ ലോ കമ്മീഷന്റെ 2025-2026 വാർഷിക റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു

Setback for international students in Canada: Post-graduation work permits rejected

കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടി: പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾ നിരസിക്കപ്പെടുന്നു

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

Tesla hits 10 million vehicles: The EV maker that forced the auto industry to change

ടെസ്‌ല 10 ദശലക്ഷം വാഹനങ്ങൾ പിന്നിട്ടു: ഓട്ടോമൊബൈൽ വ്യവസായത്തെ മാറ്റത്തിന് നിർബന്ധിതരാക്കിയ ഇവി നിർമ്മാതാക്കൾ

ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

Top Picks for You
Top Picks for You