newsroom@amcainnews.com

സിഡ്‌നിയിലെ വെടിവെപ്പിനെത്തുടർന്ന് കാനഡയിൽ ജൂത സമൂഹത്തിന് സുരക്ഷ വർദ്ധിപ്പിച്ച് മോൺട്രിയൽ പോലീസ്

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഹനുക്കാ ആഘോഷത്തിനിടെ ജൂതസമൂഹത്തിന് നേരെ നടന്ന വെടിവെപ്പിനെത്തുടർന്ന് കാനഡയിൽ ജൂത സമൂഹത്തിന് സുരക്ഷ വർദ്ധിപ്പിച്ച് മോൺട്രിയൽ പോലീസ്. ഓസ്‌ട്രേലിയൻ അധികൃതർ ഭീകരാക്രമണമായി പ്രഖ്യാപിച്ച വെടിവെപ്പിൽ 16 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മോൺട്രിയലിലെ ജൂത നേതാക്കളുമായി തങ്ങൾ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ ആശങ്കകൾ കേൾക്കുന്നുണ്ടെന്നും മോൺട്രിയൽ പോലീസ് (SPVM) അറിയിച്ചു.

ഹനുക്കാ ആഘോഷങ്ങൾ അവസാനിക്കുന്നതുവരെ ജൂത കേന്ദ്രീകൃത പ്രദേശങ്ങളിലെ നിരീക്ഷണവും സാന്നിധ്യവും കൂട്ടുമെന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു. മോൺട്രിയൽ മേയർ സോറയ മാർട്ടിനെസ് ഫെറാഡയും ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഓസ്‌ട്രേലിയയിലെ ജൂതസമൂഹത്തിന് നേരെയുള്ള ആക്രമണം തൻ്റെ ഹൃദയം തകർത്തു എന്നും, സന്തോഷത്തിൻ്റെ ഒരു ദിവസം അക്രമത്തിൻ്റെയും ജൂതവിരോധത്തിൻ്റെയും പ്രവർത്തിയായി മാറിയെന്നും അവർ എക്‌സിൽ കുറിച്ചു. മോൺട്രിയലിലെ ജൂത സമൂഹങ്ങൾക്കിടയിലെ ആശങ്ക അകറ്റുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി പോലീസ് മേധാവിയുമായി സംസാരിച്ചതായും മേയർ പറഞ്ഞു.

You might also like
Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

ഷാരോണ്‍ ഫെലോഷിപ്പ് സതേണ്‍ റീജനൽ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 മുതല്‍ മെസ്‌കീറ്റില്‍

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

Top Picks for You
Top Picks for You