newsroom@amcainnews.com

ഭീകര സംഘടനകളുടെ പട്ടികയിലേക്ക് ‘764’ ഉൾപ്പെടെ നാല് പുതിയ ഗ്രൂപ്പുകളെ കൂടി ഉൾപ്പെടുത്തി കനേഡിയൻ സർക്കാർ; 764 എന്ന ഗ്രൂപ്പിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ രാജ്യമായി കാനഡ

ഭീകര സംഘടനകളുടെ പട്ടികയിലേക്ക് നാല് പുതിയ ഗ്രൂപ്പുകളെ കൂടി ഉൾപ്പെടുത്തി കനേഡിയൻ സർക്കാർ. യുവജനങ്ങളെ ഓൺ‌ലൈനിലൂടെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന 764, മാനിയാക് മർഡർ കൾട്ട് (Maniac Murder Cult), ടെറർഗ്രാം കളക്ടീവ് (Terrorgram Collective) എന്നീ മൂന്ന് ഓൺ‌ലൈൻ ശൃംഖലകളെയും, ഐസിസുമായി ബത്തിയത്. 764 എന്ന ഗ്രൂപ്പിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഓൺ‌ലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയയും ഉപയോഗിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാനും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും ഈ ഗ്രൂപ്പുകൾ ശ്രമിക്കുന്നതായി പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു.

ഈ ഗ്രൂപ്പുകളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയതോടെ, കാനഡയിലുള്ള ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിമിനൽ കുറ്റമാവുകയും ചെയ്യും. യുവജനങ്ങളെ ഓൺ‌ലൈൻ തീവ്രവാദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും, വളർന്നു വരുന്ന ഈ ഭീഷണി നേരിടുന്നതിൽ അന്താരാഷ്ട്ര തലത്തിൽ കാനഡയുടെ നേതൃപരമായ പങ്ക് ഉറപ്പിക്കുന്നതിലും ഈ നടപടി ഏറെ പ്രധാനമാണ്.

You might also like

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

Anthropic says Claude AI models breached systems of 3 companies during cybersecurity tests

ക്ലോഡ് എഐ മോഡലുകൾ ഉൾപ്പെട്ട മൂന്ന് സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആന്ത്രോപിക് തങ്ങളുടെ സൈബർ സുരക്ഷാ വിലയിരുത്തലുകൾ താത്കാലികമായി നിർത്തിവെച്ചു.

Top Picks for You
Top Picks for You