newsroom@amcainnews.com

ചൈനീസ് നിർമ്മിത ഡ്രോണുകളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്

കാനഡയുടെ ഫെഡറൽ പോലീസ് സേനയായ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP), ചൈനീസ് നിർമ്മിത ഡ്രോണുകളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏകദേശം 973 ചൈനീസ് ഡ്രോണുകളാണ് നിലവിൽ RCMP-യുടെ കൈവശമുള്ളത്, ഇത് അവരുടെ ആകെ ഡ്രോൺ ശേഖരത്തിൻ്റെ ഏകദേശം 80% വരും. സുരക്ഷ പ്രശ്നം, അപകടസാധ്യതകൾ എന്നിവ കൂടുതലായി ചൈനീസ് ഡ്രോണുകളിൽ ഉണ്ടെന്ന് പോലീസ് സേന, സെനറ്റിലെ ദേശീയ സുരക്ഷാ സമിതിക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു. ഈ നിയന്ത്രണങ്ങൾ കാരണം, ഡ്രോണുകൾ അപകടസാധ്യത കുറഞ്ഞ ഓപ്പറേഷനുകൾക്ക് (non-sensitive operations) മാത്രമേ ഇവ ഉപയോഗിക്കൂ.

കാണാതായവരെ കണ്ടെത്തുക, കാർ മോഷണം, കമ്മ്യൂണിറ്റി പോലീസ് സേവനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമായി ഈ ചൈനീസ് ഡ്രോണുകളെ ഇപ്പോൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, Emergency Response Teams, വി.ഐ.പി.കളുടെ സംരക്ഷണം, അതിർത്തി സംരക്ഷണ ഓപ്പറേഷനുകൾ, യു.എസ്. അധികാരികളുമായുള്ള സംയുക്ത അന്വേഷണങ്ങൾ തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കായി ഈ ഡ്രോണുകൾ ഉപയോഗിക്കില്ലെന്ന് RCMP അറിയിച്ചു. നിലവിൽ, ഈ പ്രധാനപ്പെട്ട ഓപ്പറേഷനുകൾക്കായി ഫ്രാൻസ്, യുഎസ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള 232 ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ചൈനീസ് ഡ്രോണുകൾ മാറ്റിസ്ഥാപിക്കാൻ ഏകദേശം 30 ദശലക്ഷം കനേഡിയൻ ഡോളറിലധികം ചെലവ് വരുമെന്നും, ചൈനീസ് ഇതര ഡ്രോണുകൾക്ക് ഏകദേശം ഇരട്ടി വിലയുണ്ടെന്നും RCMP ചൂണ്ടിക്കാട്ടി.

You might also like
Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Top Picks for You
Top Picks for You