newsroom@amcainnews.com

ഫെഡറൽ പൈപ്പ്‌ലൈൻ കരാറിനെതിരെ അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ്

മാർക്ക് കാർണിയുടെ ഫെഡറൽ സർക്കാറും ആൽബർട്ടയും തമ്മിൽ ധാരണയിലെത്തിയ പൈപ്പ്‌ലൈൻ കരാർ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കി അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് (AFN). വടക്കൻ ബ്രിട്ടിഷ് കൊളംബിയ തീരദേശത്ത് എണ്ണ ടാങ്കർ ഗതാഗതത്തിനുള്ള ഫെഡറൽ നിരോധനം പിൻവലിക്കുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് AFN നാഷണൽ ചീഫ് സിൻഡി വുഡ്ഹൗസ് നെപിനാക് പറഞ്ഞു. ഫസ്റ്റ് നേഷൻസ് അവകാശങ്ങളെ മാനിക്കാത്തതാണ് ഈ നീക്കമെന്നും കരാറിനെ എതിർക്കുന്ന തീരദേശ ഫസ്റ്റ് നേഷൻസിന് പിന്തുണ നൽകുമെന്നും വുഡ്ഹൗസ് നെപിനാക് അറിയിച്ചു.

കാരാർ തിടുക്കത്തിൽ പാസാക്കിയെന്നും, എണ്ണ-വാതക മേഖലയിൽ നിക്ഷേപം നടത്തിയ നൂറ്റി അൻപതിൽ അധികം ഫസ്റ്റ് നേഷൻസിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ചില്ലെന്നും ഇന്ത്യൻ റിസോഴ്‌സ് കൗൺസിൽ (IRC) സിഇഒ സ്റ്റീഫൻ ബഫല്ലോ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മാർക്ക് കാർണി യോഗത്തിൽ പങ്കെടുത്തെങ്കിലും, ശുദ്ധമായ കുടിവെള്ളം, ഭൂസ്വത്തിലുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിൽ നേതാക്കൾ അദ്ദേഹത്തെ ചോദ്യം ചെയ്തു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാതിരുന്നതിൽ ചില നേതാക്കന്മാർ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ, ഫസ്റ്റ് നേഷൻസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കാർണി ഉറപ്പ് നൽകി. 2026 വസന്തകാലത്തോടെ ശുദ്ധജല നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Top Picks for You
Top Picks for You