newsroom@amcainnews.com

റിയർവ്യൂ ക്യാമറ തകരാർ: കാനഡയിൽ നിസ്സാൻ 3,700 വാഹനങ്ങൾ തിരിച്ചുവിളിച്ചു

സോഫ്റ്റ്‌വെയർ തകരാറിനെത്തുടർന്ന് കാനഡയിൽ മൂവായിരത്തിലധികം വാഹനങ്ങൾ തിരിച്ചു വിളിച്ചതായി നിസ്സാൻ അറിയിച്ചു. ചില പ്രത്യേക ട്രിം ലെവലുകളെ മാത്രമേ തിരിച്ചുവിളിക്കുന്നത് ബാധിക്കുകയുള്ളൂവെന്ന് കമ്പനി പറയുന്നു. ഇൻഫിനിറ്റി ക്യുഎക്സ് 80 (2025, 2026); നിസ്സാൻ അർമാഡ (2025, 2026); നിസ്സാൻ മുരാനോ (2025) എന്നിവയാണ് ബാധിച്ച വാഹനങ്ങൾ. 3,700 വാഹനങ്ങളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ചില വാഹനങ്ങളിൽ, സോഫ്റ്റ്‌വെയർ പ്രശ്‌നം കാരണം വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡിസ്‌പ്ലേ ദൃശ്യമാകാതെ വരുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. ഇത് കാരണം വാഹനങ്ങൾ പിന്നോട്ട് എടുക്കുമ്പോൾ റിയർവ്യൂ ക്യാമറ ദൃശ്യങ്ങൾ തെളിയാതെ വരും. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും ഏജൻസി അറിയിച്ചു. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ കമ്പനി മെയിൽ വഴി ബന്ധപ്പെടും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഉടമകൾ ഒരു ഡീലർഷിപ്പ് സന്ദർശിക്കാനും കമ്പനി നിർദ്ദേശിക്കും.

You might also like
Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Top Picks for You
Top Picks for You